Film News

മതവികാരം വ്രണപ്പെടുത്തി; മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സ്റ്റണ്ട് മാസ്റ്ററെ അറസ്റ്റ് ചെയ്തു

നാഗര്‍കോവില്‍: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ ഡിഎംകെ നേതാവ് ഓസ്റ്റിന്‍ ബെന്നറ്റും കനല്‍ നല്‍കിയ പരാതിയിലാണ് കനല്‍കണ്ണനെ അറസ്റ്റ് ചെയ്തത്.

- Advertisement -

തമിഴ്‌നാട് ഹിന്ദു മുന്നണിയുടെ അധ്യക്ഷനായ കനല്‍ കണ്ണന്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്തുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തിയിരുന്നു.

തുടര്‍ന്ന് ചോദ്യം ചെയ്യല്ലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രൈസ്തവ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവച്ചതിന് കുറച്ച് ദിവസം മുന്‍പ് കനല്‍ കണ്ണനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തിരുന്നു.

ക്രൈസ്തവരെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവൈര്യം പടര്‍ത്തുന്നതുമാണെന്നാണ് ഓസ്റ്റിന്റെ പരാതിയില്‍ പറയുന്നത്. അതേസമയം വര്‍ഗീയ വിദ്വേഷം നടത്തിയതിന് നേരത്തെയും ഇയാള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

ശ്രീരംഗം ക്ഷേത്രത്തിന് സമീപത്തുള്ള പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ പൊതുയോഗത്തില്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും ഇയാള്‍ അറസ്റ്റിലായിരുന്നു.

ദിലീപ് ചിത്രം ജാക്ക് ആന്‍ഡ് ജില്‍, മൈ സാന്റ, പൃഥിരാജ് ചിത്രം കടുവ എന്നിവയ്ക്ക് സംഘട്ടനം ഒരുക്കിയത് കനല്‍ കണ്ണനാണ്.

Abin Sunny

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

1 hour ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

2 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

2 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

3 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

14 hours ago