സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട സംവിധായകനാണ് മണിരത്നം. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള മണിരത്നത്തിന്റെതായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം പൊന്നിയിന്‍ സെല്‍വനാണ്.
കല്‍ക്കിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗമാണ് റിലീസ് ചെയ്തത്. ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് മണിരത്നം.
തമിഴ് സിനിമ പ്രേമികള്‍ നാളുകളായി കാത്തിരുന്ന മണിരത്നം-കമല്ഹാസന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. കമല്‍ഹാസന്റെ കരിയറിലെ 234-മത്തെ ചിത്രം സംവിധാനം ചെയ്യുന്നത് മണിരത്നം ആയിരിക്കും.
ചിത്രം പ്രഖ്യാപിച്ചു. 1987ല്‍ എത്തിയ നായകന് എന്ന സിനിമയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാകുമിത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം സിനിമയ്ക്ക് ശേഷം ഉലകനായകന് കമല്ഹാസന് നായകനാകുന്ന സിനിമ എന്ന നിലയിലും പൊന്നിയിന്‍ സെല്വന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പുതിയ സിനിമ പ്രഖ്യാപനം കേട്ട് ആവേശം കൊള്ളുകയാണ് തമിഴ് സിനിമ പ്രേമികള്‍.
കമല്‍ഹാസന്റെ കരിയറിലെ 234മത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്ക് സംഗീതം നല്‍കുന്നത് എആര്‍ റഹ്മാന് ആകും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് സൂചന.
മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…
മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…
ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…
മലയാളം സിനിമയിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും വലിയ സുഹൃതാരം ആരാണ് എന്ന് ചോദിച്ചാൽ മമ്മൂട്ടി എന്നല്ലാതെ ഒരു ഉത്തരം മോഹൻലാൽ…