Film News

ഒരാളില്‍ നിന്നും അടിച്ചുമാറ്റിയ സാരി ആണ്; കല്യാണി ധരിച്ച ഈ സാരി ആരുടെതാണെന്ന് അറിയുമോ

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തില്‍ തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ന് കൈനിറയെ ഓഫറുകളാണ് ഈ താരപുത്രിക്ക്. തെലുങ്ക് ചിത്രത്തിലൂടെ ഗംഭീരമായ അരങ്ങേറ്റം കുറിച്ച കല്യാണി ഇപ്പോള്‍ മലയാളത്തിലാണ് തിളങ്ങുന്നത്. മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് ഈ താരം സിനിമയിലേക്ക് എത്തുന്നത് . താരനിര ഒന്നിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം , ഹൃദയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കല്യാണി അഭിനയിച്ചു. ഈ അടുത്തായിരുന്നു ഹൃദയത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത് , പ്രണവ് മോഹന്‍ലാല്‍ ആണ് ഇതിലെ നായക വേഷം ചെയ്യുന്നത്. അതേസമയം ഓണത്തിനും സിനിമാ ലൊക്കേഷനില്‍ തന്നെയായിരുന്നു താരം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ലൊക്കേഷനില്‍ വെച്ചായിരുന്നു കല്യാണം ഓണം ആഘോഷിച്ചത്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

- Advertisement -

ലൊക്കേഷനില്‍ വെച്ച് ഓണം ആഘോഷിച്ച ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത് . ഓണം കഴിഞ്ഞതിനുശേഷം എടുത്ത ചിത്രവും, അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം എടുത്ത ചിത്രവുമാണ് കല്യാണി പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ സെറ്റ് സാരി അണിഞ്ഞു സുന്ദരിക്കുട്ടി ആയാണ് കല്യാണി എത്തിയത്. ഈ ചിത്രം നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റയില്‍ സ്റ്റോറി ആക്കിയിരുന്നു. അതേസമയം ഓണാഘോഷത്തിനു താന്‍ ധരിച്ചത് അമ്മയില്‍ നിന്നും അടിച്ചു മാറ്റിയ സാരി ആണെന്ന് കല്യാണി കുറിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട സാരികളില്‍ ഒന്നാണ് ഇതെന്നും താരം പറയുന്നു.


അതേസമയം നിന്റെ അമ്മയുടെ കലക്ഷന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നും, ഇപ്പോള്‍ അമ്മയ്ക്ക് എന്താണ് തോന്നുന്നത് എന്ന് എനിക്ക് മനസ്സിലാവും എന്നായിരുന്നു പൂര്‍ണിമ പറഞ്ഞത് . അമ്മയുടെ സാരി അടിച്ച് മാറ്റി ഉടുക്കുന്നത് പ്രത്യേകം ഒരു സുഖമുള്ള കാര്യാണ്, പ്രാര്‍ത്ഥനയും ഫോട്ടോഷൂട്ടിന് തന്റെ സാരിയാണ് അണിഞ്ഞതെന്ന് പൂര്‍ണമ പറഞ്ഞു.

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും, നടി ലിസിയുടേയും മകളായ കല്യാണി 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് പിന്നാലെ കല്യാണിയെ തേടി നിരവധി അവാര്‍ഡുകളും വന്നെത്തി. തെലുങ്ക്, കന്നട ചിത്രങ്ങളില്‍ തിളങ്ങിയ താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ആയിരുന്നു ചിത്രം തീയ്യേറ്ററില്‍ റിലീസ് ചെയ്തത്.

 

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

1 hour ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

2 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

2 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

3 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

5 hours ago