മലയാള സിനിമയിൽ വേറിട്ട രൂപഭാവം കൊണ്ടും അഭിനയ ശൈലി കൊണ്ടും ശ്രേധിക്കപെട്ട നടനാണ് കലിംഗ ശശി. ഈ കഴിഞ്ഞ ദിവസം അദ്ദേഹം നിര്യാതനായിരുന്നു. നിങ്ങളില്‍ എത്രപേര്‍ക്ക് അറിയാം കലിംഗ ശശി ഹോളിവുഡിലും ഒരു കൈനോക്കിയിട്ടുണ്ടെന്ന്. കേള്‍ക്കുമ്ബോള്‍ അതിശയമായി തോന്നുന്നുവെങ്കിലും സംഭവം സത്യമാണ് .
മലയാളിയായ മറ്റൊരു നടനും സ്വപ്നം പോലും കാണാന്‍ കഴിയാത്ത അവസരം നേടിയ അതുല്യ പ്രതിഭയാണ് കലിംഗ ശശി. പക്ഷേ ആ സിനിമ വെള്ളിത്തിരയില്‍ ഒന്നു നേരിട്ട് കാണാനുള്ള അവസരം അദ്ദേഹത്തിന് ദൈവം നല്‍കിയില്ല.
സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് നിര്‍മ്മിച്ച സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. ആക്ഷന്‍ സൂപ്പര്‍താരം ടോം ക്രൂസ് ആയിരുന്നു സിനിമയിലെ നായകന്. കമലിന്റെ ഗദ്ദാമയുടെ ചിത്രീകരണം ദുബായില്‍ നടക്കുമ്ബോഴാണ് ഇങ്ങനൊരു അവസരം ശശിയെ തേടി എത്തിയത്.
https://www.facebook.com/AjuVargheseOfficial/posts/1106497786104623:0
ടോം ക്രൂയിസ് നായകനാവുന്ന ചിത്രത്തില്‍ ബൈബിള്‍ കഥാപാത്രമായ യൂദാസിന് ചേര്‍ന്ന മുഖം അന്വേഷിച്ചു നടന്ന സിപില്ബെര്ഗിനും സംഘത്തിനും ദുബായിലെ പ്രൊഡക്ഷന്‍ കമ്ബനിയാണ് ശശിയുടെ ചിത്രം അയച്ചു കൊടുത്തത്.