Film News

ഇവളാണ് എൻ്റെ ജീവിതസഖി – പ്രണയിനിയെ ആരാധകർക്ക് പരിചയപ്പെടുത്തി കാളിദാസ് ജയറാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാളിദാസ് ജയറാം. ജയറാം നായകനായ ചിത്രങ്ങളിലൂടെ ബാലതാരമായിട്ടാണ് കാളിദാസ് ജയറാം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ജയറാമിൻ്റെ മകനായിട്ടായിരുന്നു കാളിദാസ് അഭിനയിച്ചത്. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് എൻറെ വീട് അപ്പുൻ്റെയും എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചു.

- Advertisement -

തുടർന്ന് സിനിമയിൽ നിന്നും വലിയ ഒരു ഇടവേള ആയിരുന്നു താരം എടുത്തത്. പിന്നീട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ ആയിരുന്നു കാളിദാസ് ജയറാം നായകനായി തിരിച്ചെത്തിയത്. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. എന്നാൽ പിന്നീട് താരം മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒന്നും തന്നെ അധികം ശ്രദ്ധിക്കപ്പെട്ടില്ല. തിരക്കഥ തിരഞ്ഞെടുപ്പിലും കഥാപാത്ര അവതരണത്തിലും താരം ഏറെ പഴി കേട്ടു.

പിന്നീടായിരുന്നു തമിഴിലേക്ക് ചേക്കേറാൻ താരം തീരുമാനിച്ചത്. നെറ്റ്ഫ്‌ളിക്സിൽ റിലീസ് ചെയ്ത് പാവ കഥകൾ എന്ന ആന്തോളജി സീരീസിലെ ഒരു മിനി ചിത്രത്തിലെ പ്രധാനപ്പെട്ട വേഷം ചെയ്തത് കാളിദാസ് ജയറാം ആയിരുന്നു. തങ്കം എന്നായിരുന്നു കാളിദാസ് അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേര്. ഈ കഥാപാത്രം തൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാക്കി കാളിദാസ് ജയറാം മാറ്റി. അതുകൊണ്ടുതന്നെ താരം ഇനി തമിഴിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് കാളിദാസ് ജയറാം. താരമിപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഒരു വലിയ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രമാണ് കാളിദാസ് പങ്കുവെച്ചത്. “ഇതാണ് എൻറെ ജീവിതസഖി” എന്നാണ് താരം പോസ്റ്റിന് നൽകിയ ക്യാപ്ഷൻ. നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് വൈറലായി.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

10 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

10 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

16 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

21 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago