featured

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നു.അതേ സമയം തന്റെ ജീവിതത്തിലൂടെ പെണ്‍കുട്ടികളിലെ ഭയം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറയുകയാണ് താരമിപ്പോള്‍. മാതാപിതാക്കളുടെ സംരക്ഷണമില്ലാത്ത കുട്ടികളൊക്കെ സെക്‌സ് റാക്കറ്റുകളിലൊക്കെ കുടങ്ങി പോകുന്നതിനെ പറ്റിയും അവരെ സംരക്ഷിക്കേണ്ടതിനെ കുറിച്ചുമൊക്കെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ കാളി തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍.’ധന്യ എന്ന സ്വന്തം പേരിനോട് ഒരുതരം അറപ്പാണ്. എന്റെ ജീവിതത്തിലെ ആ കാലത്തോടാണ് എനിക്ക് വെറുപ്പുള്ളത്. എന്റെ ബാല്യവും കൗമാരവും എല്ലാം എനിക്ക് നഷ്ടപ്പെട്ടത് ആ പേരുള്ളപ്പോഴാണ്. ആ സമയത്ത് വേദനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ പേരിനോട് ഇഷ്ടമുണ്ടാവില്ല. അക്കാലത്ത് ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നിരുന്നു.

- Advertisement -

ഫൈറ്റ് മാസ്റ്റര്‍ ആകുമ്പോള്‍ എനിക്കൊരു പേര് വേണമായിരുന്നു. അങ്ങനെയാണ് കാളി എന്ന പേര് തിരഞ്ഞെടുക്കുന്നത്. അതല്ലാതെ കുതിര കിലുക്കം എന്നിങ്ങനെ ഒരുപാട് പേരുകള്‍ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. എന്റെ അച്ഛന്‍ എന്ന് പറയുന്ന ആള്‍ പറഞ്ഞത് എന്റെ പേര് ഭദ്ര എന്നാണ്. പക്ഷേ ആ പേര് എനിക്ക് വേണ്ട. അദ്ദേഹം എന്റെ അച്ഛനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അയാളുടെ അടുത്തുനിന്ന് ധാരാളം ഉപദ്രവങ്ങള്‍ നേരിട്ടിട്ടുണ്ട്. മാത്രമല്ല കാളി എന്ന പേര് സ്വീകരിച്ചതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുമുണ്ട്.16 വര്‍ഷം മുന്‍പാണ് സിനിമയിലേക്ക് വരുന്നത്. ആദ്യം കൊറിയോഗ്രാഫിയും അഭിനയവുമെല്ലാം പരീക്ഷിച്ചു നോക്കി. പക്ഷേ പല കാരണങ്ങളാല്‍ അതെല്ലാം ഒഴിവായി പോയി. ചെറിയ ഡ്യൂപ്പൊക്കെ ചെയ്ത് സിനിമയില്‍ തന്നെ പിടിച്ചു നിന്നു. സിനിമയില്‍ ഫൈറ്റ് മാസ്റ്റര്‍ ഉണ്ടെന്ന് പോലും എനിക്ക് അന്ന് അറിയില്ല. ആയിടക്കാണ് ശശി മാസ്റ്ററെ കാണുന്നതും പരിചയപ്പെടുന്നതും. എറണാകുളം സരിത തിയേറ്ററിന്റെ മുന്നില്‍ ഒരു സിനിമയുടെ ഷൂട്ട് നടക്കുകയായിരുന്നു. അവിടേക്ക് ഒരു ബൈക്കില്‍ ചെന്ന് വീഴുകയായിരുന്നു ഞാന്‍. ബൈക്കിന്റെ ടയറിനടിയില്‍ നിന്ന് എന്നെ വലിച്ചെടുക്കുകയാണ് ചെയ്തത്. ആ സമയത്ത് കാലൊക്കെ പൊള്ളി. എന്നിട്ടും ഞാന്‍ ചിരിക്കുകയാണ് ചെയ്തത്.നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകുമെന്നും കാളി പറയുന്നു. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല. പെണ്‍കുട്ടികള്‍ ഇതിലേക്ക് പോകുന്നത് അവരെ സംരക്ഷിക്കാന്‍ നമ്മുടെ നിയമ സംഹിതയ്ക്ക് സാധിക്കാത്തതിനാലാണ്. ഇത്തരത്തിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി പരമാവധി പ്രയത്‌നിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.

 

 

Anusha

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

3 hours ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

15 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

15 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

16 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

16 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

16 hours ago