രംഭ എന്ന നടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടാവില്ല. തെന്നിന്ത്യൻ സിനിമയിൽ ഏറെ പ്രശസ്തയായ നടിയാണ് രംഭ. മലയാളം ഉൾപ്പെടെ പല തെന്നിന്ത്യൻ ഭാഷകളിലും നായികയായും അല്ലാതെയും താരം അഭിനയിച്ചിട്ടുണ്ട്. 2010 ലാണ് സിനിമയിൽ നിന്നും രംഭ ഇടവേള എടുക്കുന്നത്. ഇതിനുശേഷം താരം വിവാഹിത ആവുകയും ചെയ്തു. ബിസിനസുകാരനായ ഇന്ദ്രനെ ആണ് താരം വിവാഹം ചെയ്തത്.
ഇതിന് പിന്നാലെ ടോറന്റോയിലേക്ക് താമസം മാറുകയും ചെയ്തു രംഭ. ഇടയ്ക്ക് ചില ഡാൻസ് റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും സ്ക്രീനിൽ താരം അത്ര സജീവമായില്ല. ഇപ്പോഴിതായുടെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കലാ മാസ്റ്റർ. അവധിക്കാലം ആഘോഷിക്കുവാൻ വേണ്ടി നാട്ടിൽ എത്തിയിരിക്കുകയാണ് രംഭ. താരത്തിന് ഒപ്പമുള്ള ചിത്രങ്ങൾ കലാമാസ്റ്റർ പങ്കുവെക്കുകയാണ്. രംഭയുടെ ഭർത്താവും താരത്തിനൊപ്പം ഉണ്ട്. ബീച്ചിൽ നിന്നുള്ള ചില ചിത്രങ്ങൾ കലാമാസ്റ്റർ പങ്കുവെച്ചു.
View this post on Instagram
മൂന്നു വർഷങ്ങൾക്കുശേഷമാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയത് എന്ന് കലാമാസ്റ്റർ പറയുന്നു. അവളെ ചെന്നൈയിൽ വെച്ച് വീണ്ടും കാണാന്‍ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു പ്രിയപ്പെട്ടവളെ. കലാമാസ്റ്റർ കുറിച്ചത് ഇങ്ങനെ. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.
View this post on Instagram
താരവുമായി വളരെ അടുത്ത സൗഹൃദം കലാ മാസ്റ്റർ കാത്തുസൂക്ഷിക്കുന്നുണ്ട്. വിജയലക്ഷ്മി എന്നാണ് രംഭയുടെ യഥാർത്ഥ നാമം. നിരവധി സൂപ്പർ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സർഗ്ഗം എന്ന മലയാള ചിത്രത്തിലൂടെയാണ് പതിനഞ്ചാം വയസ്സിൽ താരം അഭിനയം തുടങ്ങുന്നത്.
View this post on Instagram