ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു കാജോൾ. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാൻ കാജോൾ ജോഡി ബോളിവുഡിൽ നിരവധി ബ്ലോക്ക് ബസ്റ്ററുകൾ സൃഷ്ടിച്ചവയാണ്. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം. വിവാഹത്തിനു ശേഷമാണ് താരം സിനിമയിൽ നിന്നും ഇടവേള എടുത്തത്. പ്രശസ്ത നടൻ അജയ് ദേവഗൺ ആണ് കാജോളിൻ്റെ ഭർത്താവ്.
ഒരു ചെറിയ ഇടവേളക്ക് ശേഷം താരം അഭിനയത്തിൽ തിരിച്ചെത്തിയിരുന്നു. സഹപ്രവർത്തകരുമായി താരത്തിന് അടുത്ത ബന്ധമുണ്ട്. പ്രശസ്ത നിർമ്മാതാവ് കരൺ ജോഹർ, മനീഷ് മൽഹോത്ര എന്നിവരൊക്കെ കാജോളിൻ്റെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ തൻ്റെ ഒരു അനുഭവമാണ് താരം തുറന്നുപറയുന്നത്. ട്വിങ്കിൾ ഖന്നയുടെ ഒരു ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.അമ്മ ആയതിനു ശേഷം ഉള്ള മാറ്റത്തെക്കുറിച്ച് ആണ് ട്വിങ്കിൾ ചോദിച്ചത്. അമ്മ ആയതിനുശേഷം ആറുമാസത്തേക്ക് സുഹൃത്തുക്കളോട് തന്നെ കാണാൻ വരരുത് എന്ന് പറഞ്ഞു. കാജോൾ പറയുന്നു.
താൻ എല്ലാവർക്കും മെസ്സേജ് അയച്ചു. ഒരുദിവസം കരണിനും മനീഷിനും അയച്ചു. നിങ്ങൾ എന്നെ ശരിക്കും സ്നേഹിക്കുന്നുവെങ്കിൽ അടുത്ത ആറുമാസത്തേക്ക് എല്ലാവരും തന്നെ തനിച്ചാക്കി പോകണം. എന്നെ കാണാൻ വരരുത്. എന്നോട് ഹലോ പറയരുത്. എനിക്ക് നിങ്ങളെ കാണാൻ ആഗ്രഹമില്ല.
എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. എൻറെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സമയമാണ്. സുഹൃത്തുക്കളെ പരിചരിക്കാൻ തനിക്ക് സമയവും ക്ഷമയും ഇപ്പോൾ ഇല്ല. തന്നെ മനസ്സിലാക്കി സുഹൃത്തുക്കൾ കാണുവാൻ വന്നില്ല എന്നും താരം പറഞ്ഞു. ഇത്തരത്തിലുള്ള സുഹൃത്തുക്കൾ തൻറെ ഭാഗ്യമാണ്. കാജോൾ കൂട്ടിച്ചേർത്തു.