ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മലയാളത്തിലേക്ക് എത്തിയത് കടുവയിലൂടെയായിരുന്നു. പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം വമ്പന്‍ വിജയമായിരുന്നു.
പൃഥിരാജ് നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഏറ്റവും ലാഭം നേടിയ ചിത്രമായിരുന്നു കടുവ. കഴിഞ്ഞ ജൂലൈ 7ന് റിലീസ് ചെയ്ത ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിത ഷാജി കൈലാസ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ചിത്രത്തെ സ്വീകരിച്ച നിങ്ങള്‍ ഓരോരുത്തരും എനിക്ക് തന്ന അംഗീകാരത്തിന്, സ്നേഹത്തിന് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും എന്നാണ് ഷാജി കൈലാസ് പറഞ്ഞത്.
ഷാജി കൈലാസിന്റെ പോസ്റ്റിങ്ങനെ-
നമ്മള് ഒരുക്കിയ ചിത്രങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നത് തന്നെയാണ് ഒരു സിനിമാ പ്രവര്‍ത്തകനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഞാന്‍ കടുവ എന്ന ചിത്രവുമായി എത്തിയപ്പോള്‍, ആ ചിത്രത്തെ സ്വീകരിച്ച നിങ്ങള്‍ ഓരോരുത്തരും എനിക്ക് തന്ന അംഗീകാരത്തിന്, സ്നേഹത്തിന് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും.
ഈ ചിത്രത്തിന്റെ വിജയാഘോഷ വേളയില്‍ പൃഥ്വിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍, ബി ഉണ്ണികൃഷ്ണന് എന്നിവര്‍ നല്കിയ സ്നേഹത്തിനും അവര്‍ പറഞ്ഞ വാക്കുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. എന്നിലേക്ക് ഈ ചിത്രമെത്തിയത് പൃഥ്വിരാജ് എന്നില്‍ പുലര്‍ത്തിയ വിശ്വാസം കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിയുന്നു..
ആ വിശ്വാസത്തിനും പിന്തുണക്കും രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.. ആ വിശ്വാസം കാത്ത് സൂക്ഷിക്കാന്‍ സാധിച്ചു എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.. ഈ സിനിമ ഏറ്റവും മികച്ച രീതിയില്‍ സാക്ഷാത്കരിക്കാന്‍ എനിക്കൊപ്പം നിന്ന ജിനു എബ്രഹാമിനും, ഇതില്‍ സഹകരിച്ച ഓരോരുത്തര്‍ക്കുമുള്ള നന്ദി വാക്കുകള്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാന്‍ സാധിക്കുന്നതല്ല.. രാജുവിനൊപ്പം വീണ്ടും ഒന്നിച്ച കാപ്പക്കും, പ്രീയപ്പെട്ട മോഹന്‍ലാലിനൊപ്പം ഒന്നിച്ച എലോണിനും നിങ്ങളുടെ ഓരോരുത്തരുടേയും സ്നേഹവും പ്രാര്‍ഥനയും പിന്തുണയും ഉണ്ടാവുമെന്ന വിശ്വാസത്തോടെ, നിങ്ങളെ രസിപ്പിക്കുന്ന കൂടുതല്‍ മികച്ച ചിത്രങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ശ്രമം തുടരട്ടെ…