Film News

പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്! തുടർച്ചയായി നാലാം ബ്ലോക്ക് ബസ്റ്റർ. തീയറ്ററുകളിൽ ഗർജനം സൃഷ്ടിച്ച് ‘കടുവ ‘യുടെ വേട്ട!

ദിവസങ്ങൾക്കു മുൻപാണ് പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ കടുവ’ എന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷാജി കൈലാസ് എന്ന സംവിധായകൻ ഒരു ചെറിയ ഇടവേളക്കുശേഷം മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. മാത്രമല്ല ഒരു പക്കാ മാസ് അവതാറിൽ പൃഥ്വിയെ കുറച്ച് കാലങ്ങൾക്ക് ശേഷമാണ് മലയാളികൾ കാണുന്നത്. ഇപ്പോഴിതാ തീയറ്ററുകളെ പൂരപ്പറമ്പാക്കി കുതിക്കുകയാണ് ‘ കടുവ’. ചിത്രം പുറത്തിറങ്ങി നാലു ദിവസങ്ങൾ കഴിയുമ്പോൾ പല റെക്കോർഡുകളും ഇതിനകം തന്നെ ‘ കടുവ’ ഭേദിച്ചു കഴിഞ്ഞു.

- Advertisement -

പൃഥ്വിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആവുകയാണ് ഇപ്പോൾ ചിത്രം. ചിത്രത്തിൻറെ ബോക്സ് ഓഫീസ് കണക്കുകൾ ഇത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഇതിനു മുൻപ് പൃഥ്വിരാജ് നായകനായി എത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ജനഗണമന. ഈ സിനിമയുടെ എട്ടു ദിവസത്തെ കളക്ഷൻ ആണ് വെറും നാല് ദിവസം കൊണ്ട് ഇപ്പോൾ കടുവ മറികടന്നിരിക്കുന്നത്. അതുമാത്രമല്ല നാലാം ദിവസത്തെ കളക്ഷൻ ആദ്യ ദിനത്തേക്കാൾ വലുതാണ് എന്ന പ്രത്യേകതയും ഉണ്ട്. മാജിക് ഫ്രെയിംസ് ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ സുപ്രിയ മേനോനും ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഈ കൂട്ടുകെട്ട് ‘ കടുവ’ യിലൂടെ ഇപ്പോൾ ഹാട്രിക് ബ്ലോക്ക് ബസ്റ്റർ തികച്ചിരിക്കുകയാണ്. ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ ജേക്കസ് ബിജോയ് ആണ്. ജേക്കസ് ബിജോയ് പൃഥ്വിരാജ് കോംബോയിൽ സൂപ്പർ ഹിറ്റായ ആറാമത്തെ ചിത്രം കൂടിയാണ് ‘ കടുവ’. ഒരു ഭാഗ്യകൂട്ട്ക്കെട്ടാണ് ഇത് എന്ന് നിസ്സംശയം പറയാം. കേരളത്തിൽ മാത്രമല്ല പുറത്തുള്ള സംസ്ഥാനങ്ങളിലും, മിഡിൽ ഈസ്റ്റ് അടക്കമുള്ള പല വിദേശരാജ്യങ്ങളിലും ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വമ്പിച്ച കളക്ഷൻ സ്വന്തമാക്കാൻ ചിത്രത്തിന് ആയിട്ടുണ്ട്.

റിപ്പോർട്ടുകൾ അനുസരിച്ച് ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ചിത്രത്തിൻറെ കളക്ഷൻ 25 കോടി പിന്നിട്ടു കഴിഞ്ഞു. വരും ദിവസങ്ങളിൽ മലയാളത്തിലെ പല റെക്കോർഡുകളും ചിത്രം തകർക്കുമെന്ന് ഉറപ്പ്. ആ റെക്കോർഡുകൾ എന്തൊക്കെയായിരിക്കും എന്നുള്ളത് വരും ദിവസങ്ങളിൽ കാണാം. പൃഥ്വിരാജ് നായകനായ ചിത്രത്തിൽ വിവേക് ഒബ്രോയി ആണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫർ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കടുവ. പൃഥ്വിയുടെ നായികയായി ചിത്രത്തിൽ എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംയുക്ത മേനോൻ ആണ്. തീയറ്ററുകളിൽ ഗർജനം സൃഷ്ടിച്ച് കടുവ വേട്ട തുടരുമ്പോൾ മലയാളത്തിൽ അഭേദ്യം എന്ന് കരുതിയ പല റെക്കോർഡുകളും തകർത്തെറിയപ്പെടും എന്ന് ഉറപ്പാണ്.

Abin Sunny

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

15 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

34 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

56 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

1 hour ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago