ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ജ്യോതിര്‍മയി. ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ ജ്യോതിര്‍മയി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇഷ്ടം എന്ന സിനിമയില്‍ നവ്യാ നായരുടെ കൂട്ടുകാരിയുടെ വേഷത്തിലാണ് ജ്യോതിര്‍മയി സിനിമയില്‍ എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു ജ്യോതിര്‍മയി.
നടി എന്നതിലുപരി മോഡലും നര്‍ത്തകിയുമെല്ലാമാണ് ജ്യോതിര്‍മയി. 2013ന് ശേഷം ജ്യോതിര്‍മയി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും താരത്തിന് നിരവധി ആരാധകരുണ്ട്.
ഇപ്പോഴിത താരത്തിനെ തേടി പുതിയ സന്തോഷം എത്തിയിരിക്കുകയാണ്. ജ്യോതിര്‍മയിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ഭര്‍ത്താവും
സംവിധായകനായ അമല്‍ നീരദിനും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.
ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഇരുവരും
ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി .
നേരത്തെ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്നതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ.
പത്ത് വര്‍ഷത്തെക്കാണ് വിസ നല്‍കുന്നത്. മലയാളത്തിലെ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ തുടങ്ങി നിരവധി താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.