Kerala News

‘വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റ്; ആ ഒറ്റകാരണം കൊണ്ട് പിടിച്ച് അകത്തിടാം’; നടനും പൊലീസിനുമെതിരെ ജസ്റ്റിസ് കെമാല്‍ പാഷ

ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് കെമാല്‍ പാഷ പറഞ്ഞു. ആ ഒറ്റകാരണം കൊണ്ട് അയാളെ പിടിച്ച് അകത്തിടാമെന്നും കെമാല്‍ പാഷ പറഞ്ഞു. ഒരു മാധ്യമത്തോടാണ് കെമാല്‍ പാഷയുടെ പ്രതികരണം.

- Advertisement -

പൊലീസ് ശ്രമിച്ചിരുന്നെങ്കില്‍ വിജയ് ബാബുവിനെ നേരത്തേ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലര്‍ക്കും നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഗൗരവമുള്ള കാര്യമാണ്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനാണെന്നും കെമാല്‍ പാഷ ചോദിച്ചു.

തനിക്കെതിരെയുള്ള ബലാത്സംഗക്കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അതിജീവിത ഇക്കാര്യം പറഞ്ഞത്. ദുബായില്‍വച്ച് ഒരു സുഹൃത്ത് വഴിയാണ് പണം വാഗ്ദാനം ചെയ്തത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ വിജയ്ബാബു പറഞ്ഞു. ആ പണം വാങ്ങി തനിക്ക് സുഖമായി ജീവിക്കാമായിരുന്നു. എന്നാല്‍ ആ വഴി താന്‍ തെരഞ്ഞെടുക്കുന്നില്ല. നീതി കിട്ടും വരെ പോരാടുമെന്നും നടി പറഞ്ഞിരുന്നു.

Rathi VK

Recent Posts

സീരിയൽ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു, കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ

ടെലിവിഷൻ മേഖലയിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ചന്ദ്രകാന്ത്. ഇപ്പോൾ ഇദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുകയാണ് എന്ന് വാർത്തകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച…

23 mins ago

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

3 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

4 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

4 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

7 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

8 hours ago