കഴിഞ്ഞ ദിവസമായിരുന്നു എറണാകുളത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ നടി ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ അന്തരിച്ചത്. ഭാഗ്യലക്ഷ്മിക്ക് ഒപ്പമുണ്ടായിരുന്നു നടിയുടെ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരാധകരെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ മരണവാര്‍ത്ത. ജൂഹിയുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അച്ഛന്റെ വേര്‍പാടില്‍ നിന്നും കരകയറി വരുന്നതിനിടെയാണ് അമ്മയും മരണം. അതേസമയം വൈകാതെ തന്നെ ജൂഹിയുടെ വിവാഹം നടക്കും എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ മകളുടെ വിവാഹം കാണാന്‍ കഴിയാതെ അച്ഛനും അമ്മയും യാത്രയായിരിക്കുകയാണ്. ഇപ്പോഴിതാ നടിയുടെ വേദനയില്‍ പങ്കു ചേര്‍ന്ന് എത്തിയിരിക്കുകയാണ് ഉപ്പും മുളകും ടീമും , ആരാധകരും.
അമ്മയും പോയി. ഞെട്ടലോടെ ആണ് ജൂഹിയുടെ അമ്മയുടെ വേര്‍പാടിനെ കുറിച്ച് അറിഞ്ഞത്. ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. സഹോദരന് ചിരാഗിനൊപ്പം സഞ്ചരിക്കുമ്പോള്‍ ആണ് അപകടം നടന്നത്. അദ്ദേഹത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ. വാര്‍ത്ത അറിഞ്ഞത് മുതല്‍ ജൂഹിയുടെ മുഖമാണ് മനസ്സില്‍ തെളിയുന്നത്. എത്രമാത്രം വേദനിക്കുന്നുണ്ടാകും ആ മനസ്സ്. എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഭാഗ്യലക്ഷ്മി അമ്മയ്ക്ക് ആദരാഞ്ജലികള്‍. അമ്മയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ജൂഹിക്കും സഹോദരന് ചിരാഗിനും സാധിക്കട്ടെ എന്നാണ് ഉപ്പും മുളകിന്റെയും ഫാന്‍സ് പേജുകളില്‍ വന്ന കുറിപ്പില്‍ പറയുന്നത്.
അപകടത്തില്‍ ജൂഹിയുടെ സഹോദരന് ചിരാഗിന് കാര്യമായ പരിക്ക് ഏറ്റെട്ടില്ലെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നു എന്നുമാണ് അറിയുന്നത്. ലെച്ചുവിന്റെ അമ്മ എന്ന് പറഞ്ഞാല്‍ ഞങ്ങളുടെയും അമ്മയാണെന്നാണ് ഉപ്പും മുളകും ഫാന്‍സ് പറയുന്നു. ആരാധകര്‍ മാത്രമല്ല ഉപ്പും മുളകിലെയും ജൂഹിയുടെ സഹതാരങ്ങളായിരുന്നവരും അമ്മയ്ക്ക് ആദരാഞ്ജലികളുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ ജൂഹിയുടെ അമ്മയുടെ ഫോട്ടോസടക്കം പങ്കുവെച്ചാണ് താരങ്ങളും ദുഃഖം അറിയിച്ചത്.
സ്നേഹമുള്ള ആന്റി. അല്‍സു എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരന് ഇഷ്ടമുള്ളവരെയാണ് വേഗം വിളിക്കുന്നതെന്ന് ആന്റി എപ്പോഴും പറഞ്ഞത് ഇതാണോ? എന്നെഴുതി കൊണ്ടാണ് നടന് അല്‍സാബിത്ത് എത്തിയിരിക്കുന്നത്. ഉപ്പും മുളകിലും ജൂഹി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയനായ കേശു എന്ന വേഷം ചെയ്തിരുന്ന താരമാണ് അല്‍സാബിത്ത്.
അതേസമയം ഉപ്പും മുളകും എന്ന പരമ്പരയില്‍ എത്തിയതോടെയാണ് ജൂഹി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇതില്‍ ലച്ചു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത് . ജൂഹിക്കൊപ്പം അമ്മ ഭാഗ്യലക്ഷ്മിയും സെറ്റില്‍ വരാറുണ്ടായിരുന്നു . ഇതിനിടെ ഉപ്പും മുളകില്‍ ഒരു ചെറിയ റോളും ഭാഗ്യലക്ഷ്മി ചെയ്തിരുന്നു. ഉപ്പും മുളകും സൂപ്പര്‍ഹിറ്റിലേക്ക് എത്തുന്നതിനിടെയാണ് ജൂഹി അതില്‍ നിന്ന് പിന്മാറുന്നത്. പിന്നെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഉപ്പുംമുളകും പൂര്‍ണമായി നിര്‍ത്തുകയായിരുന്നു.
ഉപ്പും മുളകും നിന്നുപോയെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷം പങ്കുവയ്ക്കാറുണ്ടായിരുന്നു നടി. ഡോക്ടറായ റോവിനും താനും തമ്മിലുള്ള വിവാഹം തീരുമാനിച്ചതെല്ലാം താരം അറിയിച്ചിരുന്നു. വൈകാതെ തന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടും ഈ അടുത്ത് പുറത്തുവന്നിരുന്നു. ഇവരുടെ വിവാഹം നടക്കാനിരിക്കവെയാണ് അമ്മയുടെ വേര്‍പാട് .