ജൂഡ് ആന്തണി-പെപ്പെ വിവാദം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ഇപ്പോഴിത വിഷയത്തില്‍ കൂടുതല്‍ സംസാരിച്ച് എത്തിയിരിക്കുകയാണ് ജൂഡ് ആന്റണി.
കുറച്ച് കാലം കഴിഞ്ഞാല്‍ പെപ്പെ തന്നോട് മാപ്പ് ചോദിച്ച് വരുമെന്ന് പറഞ്ഞിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍.കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ ആണ് ജൂഡ് ആന്റണി ഇക്കാര്യം പറഞ്ഞത്.
”അവന് എന്നെ കുറിച്ച് അങ്ങനെ പറഞ്ഞെങ്കില്‍ എനിക്ക് വിഷമമൊന്നുമില്ല. അനിയന്റെ സ്ഥാനത്താണ് ഞാന്‍ അവനെ കാണുന്നത്. അവനോട് ഞാന്‍ ക്ഷമിക്കുകയാണ്. പത്രസമ്മേളനം വിളിച്ച് ഹീറോ കാണിച്ച് വീട്ടില്‍ പോയി ഇരിക്കാന്‍ പറ്റുമായിരിക്കും. എന്തിനാണ് പക്ഷേ കള്ളം പറയുന്നത്. ശരിയാണ് ഞാന്‍ പറഞ്ഞതില്‍ മിസ്റ്റേക്കുണ്ട്.”
ഫാമിലിക്ക് വിഷമമായതില്‍ സോറി പറഞ്ഞിട്ടുണ്ട്. പക്ഷേ ഇല്ലാക്കഥ പറയരുത്. ഞാന്‍ അവനെ തെറി വിളിച്ചെന്നാണ് പറയുന്നത്. അങ്ങനെയുള്ള ആളല്ല ഞാന്‍. പെപ്പയോട് ഞാന്‍ പറയുന്നു. നീ തന്നെ വന്ന് പറയും, തെറ്റ് പറ്റിപ്പോയി ചേട്ടാ, ക്ഷമിക്കണം എന്ന്. അത് ദൈവം ചെയ്യിപ്പിച്ചിരിക്കും” എന്നാണ് ജൂഡ് പറയുന്നത്.
പെപ്പെയെ ഞാന്‍ ചീത്ത വിളിച്ച ഏതെങ്കിലുമൊരു ഓഡിയോ ക്ലിപ്പ് ധൈര്യമുണ്ടെങ്കില്‍ അവന് പുറത്തുവിടട്ടെ എന്നും ജൂഡ് വെല്ലുവിളിച്ചു. ഞാന്‍ ചീത്ത വിളിക്കുന്ന ആളാണ്. പക്ഷെ പെപ്പെയെ ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു തെറിയും പറഞ്ഞിട്ടില്ലെന്നും ജൂഡ് പറഞ്ഞു.
ആന്റണി വര്‍ഗീസ് പത്തു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയ ശേഷം സിനിമയില്‍ നിന്നും പിന്മാറി എന്നായിരുന്നു ജൂഡ് ആരോപിച്ചത്.
പിന്നാലെ പത്തു ലക്ഷം രൂപ താന്‍ തിരികെ നല്‍കിയെന്ന് വ്യക്തമാക്കി ആന്റണി രംഗത്തെത്തുകയും ചെയ്തിരുന്നു. ജൂഡിനെതിരെ ആന്റണിയുടെ മാതാവ് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ പെപ്പയോട് മാപ്പ് പറഞ്ഞ് ജൂഡ് എത്തിയിരുന്നു. തനിക്ക് സത്യമാണ് എന്ന് പോലും അറിയാത്ത കാര്യമാണ് താന്‍ പറഞ്ഞത് എന്നായിരുന്നു മാപ്പ് പറഞ്ഞ് ജൂഡ് വ്യക്തമാക്കിയത്.എന്നാല്‍ ഇതിന് പിന്നാലെ ആന്റണിക്ക് എതിരെ വീണ്ടും ജൂഡ് തിരിയുകയായിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…