പെന്ഷന് കിട്ടാത്തതിന് പിച്ച ചട്ടിയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ പ്രശംസിച്ച് നടന് ജോയ് മാത്യു. 2023 ഒരു യഥാര്‍ത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു എന്നാണ് ജോയ് മാത്യു പറയുന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു മറിയക്കുട്ടിയെ പ്രശംസിച്ച് ജോയ് മാത്യു എത്തിയത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-
2023 ഒരു യഥാര്‍ത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാന്‍ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലില്‍ മധുരം നുണഞ്ഞ് അകാലവാര്‍ധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാര്‍ക്ക് ലജ്ജിക്കാന്‍ മറിയക്കുട്ടിയെന്ന പോരാളി ധാരാളം.
മറിയക്കുട്ടിയുടെ പൊളിറ്റിക്കല്‍ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം !മറിയക്കുട്ടിയുടെ സമരമാര്‍ഗ്ഗം ഗാന്ധിയനാണോ മാര്‍ക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ
മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി ഇത്തരം സര്‍ഗ്ഗാത്മക സമരമാര്‍ഗ്ഗങ്ങള്‍ ഇനിമേല്‍ മറിയക്കുട്ടി മോഡല്‍ എന്നറിയപ്പെടും (മനോരോഗികളുടെ കമന്റുകള്‍ വായിച്ച് ബേജാറാവണ്ട ,അത് ചികിത്സയില്ലാത്ത രോഗമാണ് )
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…