ഈ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതു പരിപാടികളിൽ കറുത്ത മാസ്ക്കും, കറുത്ത വസ്ത്രത്തിനും വിലക്കേർപ്പെടുത്തി എന്ന വാർത്തകൾ വന്നത്. വിഷയത്തിൽ കടുത്ത പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് കമ്മ്യൂണിസത്തിൻ്റേ മൂത്താപ്പ കാറൽമാർക്സ് പറഞ്ഞിട്ടുണ്ട്.
എന്നാൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ് എന്ന ജോയിമാത്യു ഫേസ്ബുക്കിൽ കുറിച്ചു. ആ കുറിപ്പിലൂടെ. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് !
സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ്. അതിനാൽ ഞാൻ ഫുൾ കറുപ്പിലാണ്.
കറുപ്പ് എനിക്കത്രമേൽ ഇഷ്ടം .അത് ധരിക്കാനോ തരിമ്പും പേടിയുമില്ല . കാരണം കയ്യിൽ സാക്ഷാൽ ഷെർലക് ഹോംസാണ് . പോലീസുകാരെക്കൊണ്ട് “ക്ഷ” വരപ്പിക്കുന്ന ആളാണ് കക്ഷി. ഞമ്മളെ സ്വന്തം ആള്.
എന്തായാലും ഇദ്ദേഹം കുറിച്ച ഈ കുറിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. നിരവധി പ്രതികരണങ്ങൾ കമൻറുകൾ ആയി പോസ്റ്റിനു താഴെ വരുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും പലരും പറയുന്നുണ്ട്. അസാധാരണമായ രീതിയിൽ ഉള്ള സുരക്ഷയാണ് മുഖ്യമന്ത്രിക്ക് പോലീസ് ഇപ്പോൾ ഒരുക്കുന്നത്. കറുത്ത മാസ്കിന് പകരം മറ്റു നിറങ്ങളിലുള്ള മാസ്ക് പോലീസ് നൽകുന്നുണ്ട് എന്നും വാർത്തകളിൽ പറയുന്നു.
ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…
ബിഗ്ബോസ് സീസണിനെ ആദ്യം വിവാദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…
ജാസ്മിന്, ജിന്റോ, റിഷി, അര്ജുന്, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…
മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്ക്കൊപ്പമുള്ള…
മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…
വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…