ഉണ്ണി മുകുന്ദന് നിലവില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രതികരണവുമായി സംവിധായകന് ജോണ്‍ ഡിറ്റോ. അയ്യപ്പന് സിന്‍ഡ്രോമില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി, ലോക്കല്‍സുമായി തെരുവില്‍ ഏറ്റുമുട്ടുകയാണ് എന്നാണ് ജോണ്‍ ഡിറ്റോ പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ജോണ്‍ ഡിറ്റോയുടെ വാക്കുകള്‍.
താങ്കള്‍ അയ്യപ്പ വിശ്വാസികളുടെ മാത്രം താരമായി മാറിയിരിക്കുന്നു.കലാകാരനെന്ന നിലയില്‍ അതില്‍ നിന്നു മാറിയാല്‍ ഈ വിഭാഗം മുഴുവന്‍ താങ്കള്‍ക്ക് എതിരാകും.തുടര്‍ന്നാല്‍ പൊതു പ്രേക്ഷകന് താങ്കളെ ഉപേക്ഷിക്കും.
ഒരു പരിവാര്രാഷ്ട്രീയക്കാരനോട് ഈ അപകടം ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് ഉണ്ണി മുകുന്ദന് ഇനിയെന്തുമാവട്ടെ . നമുക്ക് ഗുണം കിട്ടിയല്ലോ എന്നാണ്.എനിക്ക് ശരിക്കും വിഷമം തോന്നിയതപ്പോഴാണ്.
ഒരു നടന് അവന്റെ കഠിനാദ്ധ്വാനം കൊണ്ട് താരപുത്രന്മാരുടേയും നെപ്പോട്ടിക് താരങ്ങളുടേയുമിടയില്‍ ഉറച്ചുനിന്നു തുടങ്ങിയപ്പോള്‍ അവനെക്കൊണ്ട് ചുടു ചോറു വാരിച്ച് സൈഡാക്കിയതല്ലേ ഇത്-എന്നും ജോണ്‍ ഡിറ്റോ ചോദിക്കുന്നു.
ആരോടും ശത്രുതയില്ലാതെ, ഞാനൊരു സാധാരണ നടനാണെന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും മാളികപ്പുറം എന്റെ അവസാന സിനിമയല്ലെന്നും പ്രഖ്യാപിക്കണം. അത് സ്വയം തിരിച്ചറിയണം.
അയ്യപ്പന് ഒരു കഥാപാത്രം മാത്രമെന്നും ഞാനയ്യപ്പനല്ലെന്നും എന്നെ ഭക്തിയോടെയല്ല സഹോദരനെ പോലെയും മകനെപ്പോലെയും കാണണമെന്നും തുറന്നു പറയണം.
എങ്കില്‍ അനിയാ ഉണ്ണീ മുകുന്ദാ ഈ പ്രതിസന്ധി മറികടക്കാം.ശക്തിയല്ല; ബുദ്ധിയാണ് വേണ്ടത്-എന്നും ജോണ്‍ ഡിറ്റോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയ പോസ്റ്റിങ്ങനെ_
#UnniMukundan ഉണ്ണിമുകുന്ദന് യുട്യൂബറെ തെറി വിളിക്കുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ കണ്ടു..
ഉണ്ണീമുകുന്ദാ, ഒരു ആവറേജ് സിനിമയായ മാളികപ്പുറം നന്നായി collect ചെയ്തു കഴിഞ്ഞു.
അയ്യപ്പാ എന്ന് കുട്ടി വിളിക്കുമ്പോള്‍ ഇപ്പോഴുംEntry ആകുന്ന ഉണ്ണി മുകുന്ദനെ കാണുമ്പോള്‍ ആരായാലും over ആണെന്ന് പറയില്ലേ?
ഉണ്ണിമുകുന്ദന് വീണിരിക്കുന്ന കെണിയുടെ ആഴം എത്രയെന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചതാണ്. സിനിമ നല്കിയ കോടികള്‍ മമ്മൂട്ടിയുടെ വലം കയ്യായ ആന്റോ ജോസഫിന്റെ പെട്ടിയില്‍ വീണു.
ഉണ്ണിമുകുന്ദനിലൂടെ അയ്യപ്പവിശ്വാസികളെ മുതലെടുത്തു.അവസാനം ആ അയ്യപ്പന് സിന്‍ഡ്രോമില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി, ലോക്കല്‍സുമായി തെരുവില്‍ ഏറ്റുമുട്ടുന്നു..
ഇതു തന്നെയാണ് ഉണ്ണി മുകുന്ദാ ഞാന്‍ എത്രയോ മുമ്പേ പറഞ്ഞത് ?
ഇപ്പോ താങ്കള്‍ക്ക് മുമ്പില്‍ ഇനിയെന്ത് എന്ന യാഥാര്‍ത്ഥ്യമുണ്ട്. താങ്കള്‍ അയ്യപ്പ വിശ്വാസികളുടെ മാത്രം , വിഭാഗ് താരമായി മാറിയിരിക്കുന്നു.
കലാകാരനെന്ന നിലയില്‍ അതില്‍ നിന്നു മാറിയാല്‍ ഈ വിഭാഗം മുഴുവന്‍ താങ്കള്‍ക്ക് എതിരാകും..തുടര്‍ന്നാല്‍ പൊതു പ്രേക്ഷകന് താങ്കളെ ഉപേക്ഷിക്കും..
ഒരു പരിവാര്രാഷ്ട്രീയക്കാരനോട് ഈ അപകടം ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് ഉണ്ണി മുകുന്ദന് ഇനിയെന്തുമാവട്ടെ . നമുക്ക് ഗുണം കിട്ടിയല്ലോ എന്നാണ്.
എനിക്ക് ശരിക്കും വിഷമം തോന്നിയതപ്പോഴാണ്.
ഒരു നടന് അവന്റെ കഠിനാദ്ധ്വാനം കൊണ്ട് താരപുത്രന്മാരുടേയും നെപ്പോട്ടിക് താരങ്ങളുടേയുമിടയില്‍ ഉറച്ചുനിന്നു തുടങ്ങിയപ്പോള്‍ അവനെക്കൊണ്ട് ചുടു ചോറു വാരിച്ച് സൈഡാക്കിയതല്ലേ ഇത്?
ഡ്രഗ് അടിച്ചവരും, വഷളന്‍ ജീവിതം ജീവിക്കുന്നവരും നല്ല പിള്ളമാര്‍ . ഉണ്ണി പരസ്യമായി തെറി വിളിക്കുന്നവന്..
എനിക്ക് മനസ്സിലായത് ഉണ്ണി ഒരു പാവമാണെന്നാണ്. Sensitive.. അല്ലെങ്കില്‍ ഇങ്ങനെയൊരു Phone call ന്റെ പ്രേരണ എന്തായിരിക്കും..
സമാജം സ്റ്റാര്‍ എന്ന് വിളിച്ചതു തന്നെ പ്രശ്നം.ആരോടും ശത്രുതയില്ലാതെ, ഞാനൊരു സാധാരണ നടനാണെന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും മാളികപ്പുറം എന്റെ അവസാന സിനിമയല്ലെന്നും പ്രഖ്യാപിക്കണം.
അത് സ്വയം തിരിച്ചറിയണം.അയ്യപ്പന് ഒരു കഥാപാത്രം മാത്രമെന്നും ഞാനയ്യപ്പനല്ലെന്നും എന്നെ ഭക്തിയോടെയല്ല സഹോദരനെ പോലെയും മകനെപ്പോലെയും കാണണമെന്നും തുറന്നു പറയണം.
എങ്കില്‍ അനിയാ ഉണ്ണീ മുകുന്ദാ ഈ പ്രതിസന്ധി മറികടക്കാം..
ശക്തിയല്ല; ബുദ്ധിയാണ് വേണ്ടത്.