മലയാളത്തിലെ ശ്രദ്ധേയയായ യുവ നടിയാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. അതിനുമുൻപ് ഉദാഹരണം സുജാത എന്ന ചിത്രത്തിൽ അനശ്വര അഭിനയിച്ചിരുന്നു. ഇതിൽ മഞ്ജുവിൻ്റേ മകളുടെ വേഷമായിരുന്നു താരത്തിന്. ആ സമയത്ത് എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു താരം. അതിനെല്ലാം ശേഷം ആദ്യരാത്രി എന്ന ചിത്രത്തിലെ ഒരു കേന്ദ്രകഥാപാത്രത്തെ അനശ്വര അവതരിപ്പിച്ചു.
ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് താരം ജോൺ എബ്രഹാമിൻറെ ചിത്രത്തിൽ നായികയാവുകയാണ് അനശ്വര. താരം നിർമ്മിക്കുന്ന മലയാള സിനിമയിലാണ് അനശ്വര നായികയാവുന്നത്. മൈക്ക് എന്നാണ് ചിത്രത്തിന് പേര്. നായകനായി ചിത്രത്തിലെത്തുന്നത് രഞ്ജിത്ത് സജീവാണ്. ഇതിൻറെ ഒരു പരിപാടിയിൽ അനശ്വരയുടെ മേയ്ക്ക് ഓവറാണ് ശ്രദ്ധനേടുന്നത്.
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുന്ന ചടങ്ങായിരുന്നു ഇത്. പരിപാടിയിൽ മുഖ്യ അതിഥി ജോൺ എബ്രഹാം ആയിരുന്നു. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഇതിൽ പങ്കെടുത്തു. ഒരു ചുവന്ന ഡ്രസ്സിൽ അനശ്വര എത്തിയത്. വളരെ വ്യത്യസ്തമായ മേക്കോവർ തന്നെയായിരുന്നു ഇത്.
നിരവധി പ്രതിഭകൾ ചിത്രത്തിൻറെ മുന്നിലും പിന്നിലും അണിനിരക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ചിത്രത്തിന് പ്രമേയം. ചിത്രത്തിന് സംഗീതസംവിധാനം രഥൻ ആണ്. കേരളത്തിനുള്ളിലെ പുറത്തുമായി പല സ്ഥലങ്ങളിൽ ചിത്രത്തിന് ലൊക്കേഷനുകൾ ഉണ്ട്. ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.