Film News

ഗുജറാത്തുകാരിയായ വരദയുമായി എങ്ങനെ പ്രണയത്തിലായി? ആദ്യമായി പ്രണയകാലം വെളിപ്പെടുത്തി ജിഷിൻ മോഹൻ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികൾ ആണ് ജിഷിൻ മോഹനൻ ഭാര്യ വരദയും. ടെലിവിഷൻ മേഖലയിൽ വളരെ സജീവമാണ് ഇരുവരും. നിരവധി സൂപ്പർഹിറ്റ് പരമ്പരകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് രണ്ടുപേരും. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ രസകരമായ പോസ്റ്റുകൾ ആണ് ഇതെല്ലാം എന്നതുകൊണ്ടുതന്നെ വളരെ വേഗത്തിൽ ഇതെല്ലാം വൈറലായി മാറുകയും ചെയ്യാറുണ്ട്.

- Advertisement -

പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. ഇവർക്കൊപ്പം തന്നെ മകൻറെ വിശേഷങ്ങളും എപ്പോഴും വാർത്തകളിൽ വരാറുണ്ട്. ഇപ്പോൾ ഇവർ ഇരുവരും ഇവരുടെ പ്രണയകാലത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജിഷനും വരദയും ഇവരുടെ പ്രണയകാലത്തെ കുറിച്ച് മനസ്സുതുറന്നത്. അമൃത ടിവിയുടെ റെഡ് കാർപ്പെറ്റ് എന്ന പരിപാടിയിൽ ആയിരുന്നു ഇരുവരും അതിഥികളായി എത്തിയത്. ഇവിടെ വെച്ചായിരുന്നു ഇരുവരും ഇവരുടെ പ്രണയം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ഗുജറാത്തുകാരി ആയ പെൺകുട്ടിയുമായി എങ്ങനെ പ്രണയത്തിലായി എന്നായിരുന്നു ചോദ്യം. സ്വാസിക ആയിരുന്നു പരിപാടി അവതരിപ്പിച്ചത്. ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് എത്തിയത് ആയിരുന്നു വരദ. തൃശ്ശൂരിൽ ആയിരുന്നു കുടുംബത്തിനൊപ്പം വരദ താമസിച്ചത്. ആദ്യം ഗുജറാത്തിൽ ആയിരുന്നു വരദയുടെ കുടുംബം, പിന്നീടായിരുന്നു ഇരുവരും തൃശ്ശൂരിലേക്ക് എത്തിയത്. കണ്ണൂർ സ്വദേശി ആണ് ജിഷിൻ മോഹൻ. അമല എന്ന പരമ്പര ചെയ്യുന്ന സമയത്താണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

ആ പരമ്പരയിലെ നായിക ആയിരുന്നു വരദ. ആ പരമ്പരയിലെ വില്ലനായിരുന്നു ജീഷിൻ. പരമ്പരയുടെ ഡയറക്ടർ കാരണമാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത് എന്നാണ് ഇവർ പറയുന്നത്. ഒരു ദിവസം ഡയറക്ടർ ജിഷിനോട് പറഞ്ഞു – അവൾക്ക് നിന്നെ ഒരു നോട്ടം ഉണ്ട്. ഇതുകേട്ട ജിഷിൻ, വേണ്ടാത്തത് ഒന്നും പറയല്ലേ സാറേ എന്നായിരുന്നു നൽകിയ മറുപടി. എന്നാൽ പിന്നീട് ജിഷിൻ ഇടയ്ക്കിടയ്ക്ക് വരദയെ നോക്കിയപ്പോൾ വരദ തന്നെ നോക്കുന്നത് പോലെ തോന്നി. അങ്ങനെ ഞാനും തിരിച്ചു നോക്കാൻ തുടങ്ങി. പിന്നെ ഞങ്ങൾ കുറച്ചുകൂടി അടുത്ത് ശേഷമാണ് ഒരു സത്യം മനസ്സിലാക്കിയത്. എന്നോട് അടിച്ച അതേ ഡയലോഗ് സംവിധായകൻ വരദയോടും പറഞ്ഞിരുന്നു. ഞാൻ നോക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു വരദ. അങ്ങനെയാണ് ഞങ്ങൾ രണ്ടുപേരും പ്രണയത്തിലായത് – ജിഷിൻ മോഹൻ പറയുന്നു.

ആദ്യമായി ജിഷിനെ കണ്ടപ്പോൾ ഉണ്ടായ തോന്നൽ വരദയും മറച്ചുവെച്ചില്ല. ആദ്യം കണ്ടപ്പോൾ ഒരു അലമ്പനെ പോലെ ആയിരുന്നു തോന്നിയതു എന്നാണ് വരദ പറയുന്നത്. ഒരുമാതിരി അലമ്പ് നോട്ടമായിരുന്നു അന്നൊക്കെ. ഞാൻ വിചാരിച്ചു എവിടുന്നു കിട്ടിയതാണ് ഇതിനെ എന്ന്? സത്യത്തിൽ ഇങ്ങേര് അഭിനയിക്കുകയാണോ ജീവിക്കുക ആണോ എന്ന് എനിക്ക് മനസ്സിലായില്ല. അതുകൊണ്ടുതന്നെ ആദ്യമൊന്നും ജിഷിനെ ഇഷ്ടമല്ലായിരുന്നു. പിന്നീടാണ് പ്രണയത്തിലായത് – വരദ പറയുന്നു.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

2 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

12 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

12 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

12 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

13 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

13 hours ago