Social Media

ഇനി നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പിണക്കത്തിലാണോ; വിവാഹ വാര്‍ഷികത്തിന് ജിഷിന്‍ പങ്കുവെച്ച പോസ്റ്റ് കണ്ടോ?

മിനിസ്‌ക്രീനില്‍ നിന്നും പരിചയപ്പെട്ടവരാണ് ജിഷിന്‍ മോഹനും ഭാര്യ വരദയും. ഇവിടെ നിന്നും മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പരസ്യമാണ്. പലപ്പോഴും താരങ്ങള്‍ തന്നെ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇന്ന് ഇവര്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷം പിന്നിടുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്ത് വന്നത്. ഇപ്പോള്‍ പ്രിയതമക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് ജിഷിനും.

- Advertisement -

‘മേയ് 25. ഞങ്ങളുടെ വിവാഹ വാര്‍ഷികം. സാധാരണ എല്ലാവരും രാവിലെ പോസ്റ്റിടും. എന്തോ.. ഈയിടെയായി ഉറങ്ങി എണീക്കാന്‍ ലേറ്റ് ആകുന്നത് കൊണ്ട് പോസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. പിന്നെ വിചാരിച്ചു, എല്ലാവരുടെ വിഷസും വന്ന ശേഷം നാളെ നന്ദി പറഞ്ഞൊരു പോസ്റ്റിടാമെന്നു. അപ്പൊ അതിലൊരു കുഴപ്പം കിടപ്പുണ്ടല്ലോ. ഇന്നല്ലേ പോസ്റ്റ് ഇടേണ്ടത്.


അല്ലെങ്കില്‍ ഇനി ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ. അതുകൊണ്ട് മേയ് 25 തീരാന്‍ മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ ഞാന്‍ ഈ പോസ്റ്റിടുന്നു. എന്റെ വാമഭാഗമായ, (അര്‍ത്ഥം എന്താണോ എന്തോ. ഇനിയിപ്പം വല്ല തെറിയും ആണേല്‍ ക്ഷമിക്കണേ) വരദയ്ക്ക്, എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന ഏഴാം വിവാഹ വാര്‍ഷികാശംസകള്‍… എന്നുമാണ് ജിഷിന്റെ കുറിപ്പില്‍ പറയുന്നത്.

ഏഴ് അല്ല ഇനിയും 100 കൊല്ലം ജിഷിനെ സഹിക്കാന്‍ വരദക്ക് സാധിക്കട്ടെ. നിങ്ങളുടെ സ്നേഹവും കളി ചിരിയും കണ്ട് വളരുന്ന മകനും നാടിന്റെ മുത്തായ്/സ്വത്തായ് തീരട്ടെ. രണ്ടു പേര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍, തുടങ്ങി ജിഷിനും വരദയ്ക്കും ആശംസാപ്രവാഹമാണ്.

രണ്ടുപേരും നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകള്‍ക്ക് പുറമെ മറ്റു റിയാലിറ്റി ഷോകളിലും സജീവമായിരുന്നു ഈ ദമ്പതികള്‍. ഇടയ്ക്ക് തങ്ങളുടെ കുടുംബവിശേഷം പങ്കുവെച്ച് ഇവര്‍ സോഷ്യല്‍ മീഡിയയിലും എത്താറുണ്ട്.

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

3 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

3 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

3 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

4 hours ago