Film News

ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത്; ജിഷിന്‍

നടിയും മോഡലുമായ ഗായത്രി സുരേഷിന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വിമര്‍ശനം ഇപ്പോഴും സോഷ്യല്‍ മീഡിയ വഴി വന്നുകൊണ്ടിരിക്കുകയാണ്. ഗായത്രിയും സുഹൃത്തും സഞ്ചരിക്കുന്നതിനിടെ ആണ് നടിയുടെ വണ്ടി മറ്റൊരു വാഹനത്തിന് ചെന്നു ഇടിക്കുന്നത്. ഇതിനുപിന്നാലെ ഗായത്രി വണ്ടി നിര്‍ത്താതെ പോവുകയും പിന്നാലെ മറ്റു വാഹനത്തില്‍ ഉള്ളവര്‍ നടിയുടെ കാര്‍ ഫോളോ ചെയ്ത് പിടിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. പിന്നാലെ താരത്തിന് നേരെ വിമര്‍ശനം ശക്തമായി. ഇതിനിടെ ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് സീരിയല്‍ നടന്‍ ജിഷിന്‍ ആണെന്ന വാര്‍ത്തയും പുറത്തുവന്നു, എന്നാല്‍ ആ ജിഷിന്‍ താന്‍ അല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജിഷിന്‍.

- Advertisement -


‘ആ ജിഷിന്‍ ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത്. പക്ഷേ അതിനൊന്നും സമയമില്ല. നിങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ച് കൊടുക്കുമ്പോള്‍ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓര്‍ക്കണം’ ജിഷിന്‍ ലൈവില്‍ വന്ന് പറഞ്ഞ്.


സംഭവം കഴിഞ്ഞിട്ട് കുറെ ആളുകള്‍ എന്നെ വിളിച്ചു ചോദിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഞാന്‍ ആണ് അത് എന്ന് ഉറപ്പിക്കണം. ചില വാര്‍ത്തകള്‍ക്ക് മോശം കമന്റുകളും എന്നെ കുറിച്ച് വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കള്‍ പോലുമല്ല.

വീട്ടില്‍ പ്രായമായ അമ്മയുണ്ട് അച്ഛന്‍ മരിച്ചു പോയതാണ്. അവരെ വേദനിപ്പിക്കരുത്. എന്താണ് സത്യം എന്ന് നീ വ്യക്തമാക്കണം എന്ന് അമ്മ പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വീഡിയോ പങ്കിട്ടത്. അമ്മയ്ക്ക് വേണ്ടിയാണു ഞാന്‍ ലൈവില്‍ വന്നതും. ദയവ് ചെയ്തു ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കി കൊടുക്കരുത്. ചെയ്യാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടതുണ്ടോ അതുകൊണ്ടാണ് പ്രതികരിച്ചതെന്നും നടന്‍ പറഞ്ഞു.

 

 

 

Anusha

Recent Posts

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

53 mins ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

2 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

3 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

5 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

6 hours ago

കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി.കുഞ്ഞിനെ ഒഴിവാക്കാൻ നേരത്തെയും ശ്രമിച്ചു

പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും…

6 hours ago