ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു സായി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം നിരവധി താരങ്ങള്‍ സിനിമയെ കുറിച്ച് പറഞ്ഞ് എത്തി. ഇപ്പോഴിതാ നടന് ജയസൂര്യയും ഈ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.
ചൈതന്യം നിറഞ്ഞ ചിത്രം ‘ മാളികപ്പുറം’. എന്ന ക്യാപ്ഷനോടെയാണ് നടന് പോസ്റ്റ് പങ്കുവെച്ചത്. ഉണ്ണിയുടെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം എന്നും അദ്ദേഹം കുറിച്ചു.
ഒരു പുതിയ സംവിധായകന് കൂടി വരവ് അറിയിച്ചിരിക്കുന്നു ‘വിഷ്ണു ശശിശങ്കര്‍’. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം . (സുന്ദര മണിയായിരിക്കണു നീ ….) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോള്‍ടെ പ്രകടനം കണ്ടപ്പോള്‍ .കൂട്ടുകാരന് ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടന് ,രവിചേട്ടന് അങ്ങനെ ഇതില്‍ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലര്‍ത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. പുതിയ സംവിധായകനെ വിശ്വസിച്ച് കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങള്‍
അതേസമയം മലയാള സിനിമയുടെ ഒരു ഭാഗം തന്നെയാണ് ജയസൂര്യ. ഇതിനോടകം നിരവധി വേറിട്ട കഥാപാത്രം ഈ താരം ചെയ്ത് കഴിഞ്ഞു. ഇന്നും സിനിമയില്‍ തുടരുന്നു നടന്. തന്റെ കയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്നും താരം തെളിയിച്ചു കഴിഞ്ഞു.