ജയസൂര്യനായകൻ ആവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഈശോ. നാദിർഷയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മുൻപ് ഏറെ വിവാദങ്ങളിൽ കുടുങ്ങിയിരുന്നു. ചിത്രത്തിൻറെ പേരാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെ ചൊല്ലി നിരവധി വാഗ്വാദങ്ങളും നടന്നിരുന്നു.
ഇപ്പോഴിതാ ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഒക്ടോബർ അഞ്ചിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സോണി ലീവ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക എന്ന് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. മലയാളത്തിനു പുറമേ നാലു ഭാഷകളിൽ കൂടി ചിത്രം പ്രദർശനത്തിന് എത്തും.
തെലുങ്ക്, കന്നട, ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. ചിത്രത്തിൽ നായികയായി എത്തുന്നത് നമിത പ്രമോദ് ആണ്. സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ബാനറിൽ അരുൺ നാരായൺ ചിത്രം നിർമ്മിക്കുന്നത്. എൻ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
റോബി വർഗീസ് രാജ് ആണ് ചിത്രത്തിന് ചായഗ്രഹണം നിർവഹിക്കുന്നത്. നാദിർഷയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ജേക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സുജിത്ത് രാഘവ് കലാ വിഭാഗം കൈകാര്യം ചെയ്യുന്നു.