മലയാളികൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന താരങ്ങളാണ് ജയറാമും പാർവതിയും. ഇപ്പൊ മക്കളും നമുക്ക് പ്രിയപെട്ടവർതന്നെയാണ്. മലയാള സിനിമയിലെ മാതൃകാ താരദമ്ബതികളായി വിശേഷിപ്പിക്കപ്പെടുന്നവരിലൊരാളാണ് ജയറാമും പാര്‍വതിയും. ആദ്യ സിനിമയുടെ ഷൂട്ടിംഗിനിടയില്‍ വെച്ചാണ് ജയറാം പാര്‍വതിയെ കണ്ടത്. ആദ്യകാഴ്ചയില്‍ത്തന്നെ ഇരുവരും ഇഷ്ടത്തിലായിരുന്നു. പാര്‍വതിയുടെ കുടുംബത്തിന് ഈ ബന്ധത്തില്‍ താല്പര്യമുണ്ടായിരുന്നില്ല. അമ്മയുടെ കണ്ണുവെട്ടിച്ച് ജയറാം പാര്‍വതിയോട് സംസാരിക്കുന്നതിനായി തങ്ങളും സൗകര്യം ഒരുക്കിയിരുന്നതായി സംവിധായകരും പറഞ്ഞിരുന്നു.
അച്ഛനും മകനും സിനിമയുമായി മുന്നേറുമ്ബോള്‍ മറ്റ് കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നത് പാര്‍വതിയാണ്. ശക്തമായ പിന്തുണയാണ് പാര്‍വതി ഇവര്‍ക്ക് നല്‍കുന്നത്. പാര്‍വതിയുടെ ഏത് സ്വഭാവമാണ് മക്കള്‍ക്ക് വേണം എന്നാഗ്രഹിക്കുന്നതെന്ന് ജെബി ജംഗക്ഷനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ജയറാമിനോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പരിപാടി കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും വീഡിയോ ഇപ്പോഴും തരംഗമാണ്.
പാര്‍വതിയുടെ എല്ലാ സ്വഭാവങ്ങളും മക്കള്‍ക്ക് വേണമെന്നാണ് അഗ്രഹിക്കുന്നതെന്ന മറുപടിയായിരുന്നു ജയറാം നല്‍കിയത്. എന്നാല്‍ ഏത് സ്വഭാവമാണ് വേണ്ട എന്നാഗ്രഹിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. വിശേഷ ദിവസങ്ങളില്‍ മുറുക്കുന്ന സ്വഭാവമുണ്ട് പാര്‍വതിക്ക്. അത് വേണ്ട, ആ സ്വഭാവം കണ്ടുപഠിക്കരുതെന്ന് താന്‍ മക്കളോട് പറയാറുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.
കാളിദാസിന് പിന്നാലെയായി മാളവികയും സിനിമയിലേക്കാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. അടുത്തിടെ ബ്രൈഡല്‍ ഫോട്ടോ ഷൂട്ടില്‍ തിളങ്ങിയിരുന്നു താരപുത്രി. ഹല്‍ദി ആഘോഷത്തിലാണോ മകളെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആദ്യം ഉയര്‍ന്നത്. പിന്നാലെയായാണ് വീഡിയോയില്‍ ജയറാമിനേയും കണ്ടത്. പരസ്യവീഡിയോയിലായിരുന്നു ഇരുവരും പ്രത്യക്ഷപ്പെട്ടത്.