Film News

നാളുകളായി ഒളിപ്പിച്ച് വച്ച ആ രഹസ്യം വെളിപ്പെടുത്തി നടന്‍ ജയറാം; എല്ലാവരും അറിയാന്‍ വേണ്ടിയാണ് ഒരു പൊതുവേദിയില്‍ പറയുന്നതെന്നും ജയറാം

ജയറാമിന്റെതായി റിലീസിന് എത്തിയ പുതിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന് സെല്‍വന്‍. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ വന്‍ താരനിരയായിരുന്നു അണിനിരന്നത്.

- Advertisement -

ആഴ്വാര്‍ കടിയാന്‍ നമ്പി എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ജയറാം എത്തിയത്. മികച്ച പ്രശംസ നേടിയ കഥാപാത്രമായിരുന്നു ഇത്. തല മൊട്ട അടിച്ച് കുടവയര്‍ ചാടിയ ലുക്കിലായിരുന്നു ജയറാം.

ഇപ്പോഴിത പൊന്നിയന്‍ സെല്‍വനിലെ ആഴ്വാര്‍ കടിയാന്‍ നമ്പി എന്ന കഥാപാത്രമായി മണിരത്‌നം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം രമേഷ് പിഷാരടിയാണെന്ന് പറയുകയാണ് ജയറാം.

‘മഴവില്‍ മനോരമ’യുടെ മഴവില്‍ മ്യൂസിക് അവാര്‍ഡ് 2022 ല്‍ സംസാരിക്കുമ്പോഴായിരുന്നു ജയറാമിന്റെ വെളിപ്പെടുത്തല്‍. രമേഷ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവര്‍ണ്ണത്തത്ത’ എന്ന ചിത്രത്തിലെ തന്റെ മൊട്ടയടിച്ച ലുക്ക് കണ്ടിട്ടാണ് നമ്പിയായി അഭിനയിക്കാന്‍ താന്‍ അനുയോജ്യനാണെന്ന് മണിരത്‌നത്തിനു തോന്നിയത്.

മണിരത്‌നത്തിന്റെ ഓഫിസിന്റെ ചുമരില്‍, തല മൊട്ടയടിച്ച് കുതിരപ്പുറത്തിരിക്കുന്ന തന്റെ, ‘പഞ്ചവര്‍ണത്തത്ത’യുടെ ഒരു വലിയ പോസ്റ്റര്‍ ഒട്ടിച്ചിരുന്നുവെന്നും ഏതെങ്കിലും ഒരു വലിയ വേദിയില്‍ ഇതു പറഞ്ഞ് പിഷാരടിക്ക് സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടിയാണ് ഇത്രനാളും തുറന്നു പറയാത്തതെന്നും ജയറാം പറഞ്ഞു.

ചരിത്രത്തില്‍ ഇടം പിടിച്ച സിനിമയുടെ ഭാഗമാകാന്‍ എന്നെ സഹായിച്ചത് പിഷാരടി ആണ് എന്നും ജയറാം കൂട്ടിച്ചേര്‍ത്തു. അതേസമയം രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായിരുന്നു കഴിഞ്ഞ വര്‍ഷം തീയറ്ററില്‍ എത്തിയത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം റിലീസുണ്ടാകും. കാര്‍ത്തി, ജയം രവി, വിക്രം, ഐശ്വര്യ റായ്, തൃഷ തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

 

Abin Sunny

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

18 mins ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

33 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

50 mins ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

1 hour ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

2 hours ago