Kerala News

“ആ വിഷമം എനിക്ക് അറിയാം, എന്റെ 24 പശുക്കളാണ് ഒരു ദിവസം ചത്ത് പോയത്”; കുട്ടി കര്‍ഷകര്‍ക്ക് സഹായം പ്രഖ്യാപിച്ച് ജയറാം, ഓസ്ലര്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണം കുട്ടികള്‍ക്ക് നല്‍കും

ഇടുക്കിയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. ഓസ്ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികള്‍ക്ക് വേണ്ടി നല്‍കുന്നത്.

- Advertisement -

കുട്ടികളുടെ വീട്ടില്‍ നേരിട്ടെത്തി പണം കൈമാറും.ഇന്ന് രാവിലെ 10: 30യ്ക്ക് ജയറാം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.”കാലിത്തൊഴുത്ത് കൊണ്ടു നടക്കുന്ന ആളാണ് ഞാനും. 2005 ലും 2012 ലും കേരള സര്‍ക്കാറിന്റെ ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഫാമിലാണ് ഞാന്‍ ഭൂരിഭാഗ സമയവും ചെലവഴിക്കാറുള്ളത്.

ആറേഴ് വര്‍ഷം മുന്‍പ് ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ 24 പശുക്കളാണ് ഒരു ദിവസം ഏതാനും സമയത്തിനുള്ളില്‍ ചത്തു പോയത്. നിലത്തിരുന്ന് കരയാനേ സാധിച്ചുള്ളൂ. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ എങ്ങനെയാണെന്നറിയില്ല.

കുട്ടികളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കണം എന്നത് മാത്രമാണ് ലക്ഷ്യം. കേരള ഫീഡ്സിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍ കൂടിയാണ്. കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കാലിവളര്‍ത്തുമായി ബന്ധപ്പെട്ട ധാരാളം ക്ലാസുകളൊക്കെ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണിയെല്ലാം നല്ല പിന്തുണയാണ് നല്‍കുന്നത്”- ജയറാം പറഞ്ഞു

അതേസമയം കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവര്‍ അരുമയായി വളര്‍ത്തിയിരുന്ന 13 കന്നുകാലികളാണ് ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണുചത്തത്. ഇതില്‍ കറവയുണ്ടായിരുന്ന അഞ്ച് പശുക്കളും ഉള്‍പ്പെടും. ഇതോടെ കര്‍ഷക കുടുംബത്തിന്റെ വരുമാനം നിലച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

ഞായറാഴ്ച വൈകീട്ട് തീറ്റയായി നല്‍കിയ കപ്പത്തൊലിയില്‍ നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. ഇളംദേശം ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന ക്ഷീരവികസന വകുപ്പും മില്‍മയും ഇവര്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മാത്യുവിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു.

 

Abin Sunny

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

2 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

3 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

4 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

6 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

7 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

10 hours ago