Film News

ഏറ്റവും കൂടുതല്‍ അമ്മേ എന്ന് വിളിച്ചത് ലളിത ചേച്ചിയെയാണ്; ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ജയകുമാര്‍

ജീവിതത്തിന്റെ അവസാനം വരെ അഭിനയരംഗത്ത് തിളങ്ങി നില്‍ക്കാന്‍ നടി കെപിഎസി ലളിതയ്ക്ക് സാധിച്ചു. ഒരു അഭിനേത്രിയെ സംബന്ധിച്ച് ഇത് വലിയൊരു ഭാഗ്യമാണ്. മിനിസ്‌ക്രീനില്‍ തട്ടീ മുട്ടീ എന്ന ഹാസ്യ പരമ്പരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെപിഎസി ലളിത ആയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തട്ടീ മുട്ടീ എന്ന സീരിയല്‍ പ്രേക്ഷകര്‍ അകമഴിഞ്ഞ് സ്വീകരിച്ചതാണ്. കഴിഞ്ഞ നാല് മാസത്തോളമായി സീരിയല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

- Advertisement -

നിരവധി സിനിമ-സീരിയല്‍ താരങ്ങളാണ് ഈ പരമ്പരയില്‍ ഒന്നിക്കുന്നത്. ഇതില്‍ കെപിഎസി ലളിതയുടെ മകനായി അഭിനയിച്ചിരുന്നത് ജയകുമാര്‍ ആയിരുന്നു. ചിരിപ്പിക്കുന്ന കഥാപാത്രമായിരുന്നു നടന്റെത്.

 

കഴിഞ്ഞ 10 വര്‍ഷമായി മാസത്തിലൊരു 10 ദിവസം ഒക്കെ ഞങ്ങള്‍ ഒരുമിച്ചുണ്ടാകുമെന്ന് ജയകുമാര്‍ പറയുന്നു. ഒരു സിനിമയിലോ മറ്റോ അഭിനയിക്കുകയാണെങ്കില്‍ കൂടിപ്പോയാല്‍ 10, 15 ദിവസം മാത്രമേ ഒന്നിച്ച് ഉണ്ടാവു. ഇവിടെ അങ്ങനെയായിരുന്നില്ല. ഏറ്റവുമധികം അമ്മേ എന്ന് വിളിച്ചത് ലളിത ചേച്ചിയെയാണ്. ഈ പരമ്പരയിലേക്ക് ഞാന്‍ വരുന്ന സമയത്ത് അത്ര ശ്രദ്ധിക്കപ്പെടുന്ന ഒരാളായിരുന്നില്ല . എന്നാല്‍ ലളിത ചേച്ചിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു.


ലൊക്കേഷനില്‍ വെച്ചുള്ള ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്. ലളിത ചേച്ചി എന്റെ വീട്ടില്‍ വന്നിട്ടുണ്ട്, ഞാനും കുടുംബവും ലളിത ചേച്ചിയുടെ വീട്ടിലും പോയി താമസിച്ചിട്ടുണ്ട്. കോവിഡ് കാലമായപ്പോള്‍ പല അസുഖങ്ങള്‍ വന്നു ചേച്ചിക്ക്. രണ്ട് കാല്‍മുട്ട് മാറ്റി വെച്ചതാണ്. എന്നിട്ടും തുള്ളിച്ചാടി അവസാനകാലം വരെ അഭിനയത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ നാലു മാസം ആയിട്ടാണ് ഓര്‍മ്മകളെല്ലാം നഷ്ടപ്പെട്ടത് ജയകുമാര്‍ പറഞ്ഞു.

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

5 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

5 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

6 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

6 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

6 hours ago