പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നടിയാണ് സില്‍ക്ക് സ്മിത. മാദക താരമായി പ്രേക്ഷകരെ ഹരം കൊള്ളിച്ച സില്‍ക്ക് മലയാളം ,തമിഴ് ,തെലുങ്ക് ,ചിത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഈ താരം അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആവുകയും ചെയ്തു. എന്നാല്‍ മോശം പേരുള്ള നടിയായി സില്‍ക്ക് സ്മിതയെ സിനിമാലോകം മുദ്രകുത്തുകയും ചെയ്തു. നടി മരിച്ചേ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടാണ് പലരും സില്‍ക്കിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
ഇപ്പോള്‍ നടിയെ കുറിച്ച് സംവിധായികയും നിര്‍മ്മാതാവും നടിയുമായ ജയദേവി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഫിലിംമേക്കര്‍ വേലു പ്രഭാകറുമായി സില്‍ക് സ്മിത പ്രണയത്തിലായിരുന്നെന്ന് പറയുന്നു. അവര്‍ വേലുപ്രഭാകറിന് ഒരു കോട്ട് സമ്മാനമായി നല്കി. യൂണിറ്റിന് അറിഞ്ഞാലെന്താ പരസ്പരം ഇഷ്ടമാണ് അദ്ദേഹത്തിന്റെ ഭാര്യയോട് അനുവാദം വാങ്ങി കല്യാണം കഴിക്കാമെന്നായിരുന്നു പറഞ്ഞത്.
വേലുപ്രഭാകര്‍ എന്നോട് പറഞ്ഞു സില്‍ക് എന്നെ വളരെ സ്നേഹിക്കുന്നെന്ന്. അങ്ങനെയാണോ, നിങ്ങള്‍ക്ക് സ്നേഹമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഛെ, അതൊരു പാവം, നല്ല പെണ്ണാണ്. അതിന് ജീവിതം ശരിയായില്ല എന്റെയടുത്തൊരു ആശയുണ്ടെന്ന് പറഞ്ഞു.
എന്നാല്‍ വേലുപ്രഭാകറിന്റെ അഭിമുഖം പത്രത്തില്‍ വന്നപ്പോള്‍, ഞാനും സില്‍ക്കും ഒരു രാത്രിയില്‍ എന്നായിരുന്നു അതിന്റെ തലക്കെട്ട്. വായിച്ചപ്പോള്‍ ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്’ ‘പ്രണയിച്ചത്, ലോകം തന്നെ സില്കിനെ ആഗ്രഹിച്ചപ്പോള്‍ സില്കിന് തന്നെ ആശിച്ചത്, എനിക്ക് കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കില്‍ സില്കിന് ഒരു നല്ല ജീവിതം കൊടുക്കാമായിരുന്നു എന്നൊക്കെ ജയദേവി പറഞ്ഞു. ഈ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.