ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒരാളാണ് അമിതാബച്ചൻ. വർഷങ്ങളായി ഇദ്ദേഹം സിനിമയിൽ സജീവം. നിരവധി ആരാധകരാണ് അമിതാബച്ചന് ഉള്ളത്. ഇന്ത്യയിൽ നിരവധി ആരാധകരുള്ള ടെലിവിഷൻ പരിപാടിയാണ് കോൻ ബനേഗ ക്രോർപതി. വർഷങ്ങളായി ഈ പരിപാടി ഇന്ത്യൻ ടെലിവിഷനിൽ നിറഞ്ഞാടുന്നു.
ഹിന്ദിയിൽ ഇത് അവതരിപ്പിക്കുന്നത് അമിതാഭ് ബച്ചൻ തന്നെ. ഇതിൻറെ പതിമൂന്നാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ആയിരം എപ്പിസോഡുകൾ പിന്നിടുകയാണ് ഈ പരിപാടി. എന്നിട്ടും ഇതിൻറെ ജനപ്രിയതയ്ക്ക് ഒരു കുറവും വന്നിട്ടില്ല. സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കുന്നത് ബച്ചൻ്റെ മകൾ ശ്വേത ബച്ചനും ചെറുമകൾ നവ്യയും ആണ്. ഇവരെ കൂടാതെ ബച്ഛൻറെ പത്നി ജയാബച്ചൻ വീഡിയോ കോൺഫ്രൻസ് വഴി പങ്കെടുക്കുന്നുണ്ട്.
അമിതാഭ് ബച്ചനെ ജയ വറുത്തെടുക്കുകയാണ് എന്ന് പറയാം. ബസ്സിനെ കുറിച്ചുള്ള പല കാര്യങ്ങളും ജയ തുറന്നു പറയുന്നുണ്ട്. തൻറെ കോളുകൾ ഒന്നും അദ്ദേഹം എടുക്കുന്നില്ല എന്നാണ് ജയ പറയുന്നത്. ഉടൻതന്നെ ബച്ചൻ ഇതിനു മറുപടി പറയുന്നുണ്ട്. ഇൻറർനെറ്റ് പ്രശ്നം കാരണം ആണ് അത് എന്നാണ് അദ്ദേഹം പറയുന്നത്. ഇൻറർനെറ്റ് നേരാവണ്ണം കിട്ടാത്തത് തൻ്റെ കുഴപ്പം അല്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു. എന്നാൽ അപ്പോൾ തന്നെ ജയയെ പിന്തുണച്ച് മകൾ ശ്വേത എത്തുന്നുണ്ട്. നെറ്റ് നേരാവണ്ണം കിട്ടിയില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ഇഷ്ടംപോലെ പടങ്ങൾ പങ്കുവെക്കുന്നുണ്ടല്ലോ എന്നാണ് ശ്വേത പറഞ്ഞത്.
എപ്പിസോഡ് പ്രോമോ വീഡിയോയിൽ ആണ് ഇതൊക്കെ ഉള്ളത്. ഇതിനിടയിൽ കൊച്ചുമകളും സംസാരിക്കുന്നത്. എന്തായാലും ആരാധകർ ഈ എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഉടൻ തന്നെ ഇത് സംപ്രേഷണം ചെയ്യും.