ബിഗ് ബോസ് സീസണ് ഫോറില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ജാസ്മിന് എം മൂസ എന്ന വ്യക്തി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ചെറുപ്രായത്തില്‍ തന്നെ വിവാഹ ജീവിതത്തിലേക്ക് കടന്ന ഒരു വ്യക്തിയാണ് ജാസ്മിന്. രണ്ട് വിവാഹവും പരാജയപ്പെട്ടതോടെയാണ് മോണിക്ക എന്ന പെണ്‍കുട്ടിയുമായി
ലിവിങ് ടുഗദര്‍ റിലേഷന്‍ തുടങ്ങിയത്. ഈ അടുത്ത് താനും മോണിക്കയും പിരിഞ്ഞെന്ന് ജാസ്മിന് അറിയിച്ചിരുന്നു.
ഇപ്പോള്‍ മകളെക്കുറിച്ച് ജാസ്മിന്റെ ഉമ്മ പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത് . മകളെ താനിപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും, മകള്‍ ഇങ്ങനെയൊക്കെ ആവാന്‍ ഒരുപരിധിവരെ താനും കൂടി കാരണമാണെന്ന് ഉമ്മ പറഞ്ഞു.
അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഇന്ന് കാണുന്ന ജാസ്മി ലേക്ക് അവള് എത്തിയിട്ടുണ്ടെങ്കില്‍ , അത്രമാത്രം അവളുടെ മനസ്സ് കട്ടിയുള്ളത് ആയിട്ടുണ്ടെങ്കില്‍ രണ്ടു വിവാഹത്തിലൂടെ അവള് അനുഭവിച്ച യാതനകള്‍ അതിന് കാരണം ആണ്. മരണത്തിന്റെ വക്കു വരെ എത്തിയിരുന്നു അവള്. ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടി അനുഭവിക്കാന്‍ പാടില്ലാത്തത് എല്ലാം അവള് അനുഭവിച്ചു . ജാസ്മിന് ആരെയും വേദനിപ്പിക്കുന്ന കുട്ടിയല്ല.
എല്ലാം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് ജാസ്മിന്. അവളുടെ സംസാര രീതിയില്‍ വന്ന വ്യത്യാസം അവളുടെ ജീവിത സാഹചര്യത്തില്‍ നിന്നാണ്. നന്നായി പഠിക്കുമായിരുന്നു ജാസ്മിന്. അന്ന് വലിയ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് അവളെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. സഹികെട്ടാണ് അവള് വീടുവിട്ടിറങ്ങിയത്. അവള് ഇപ്പോഴും തിരിച്ചു വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും. എന്റെ വീട് അവളുടെ എന്റെയും പേരിലാണ് . മക്കളെ വെറുക്കാന്‍ അമ്മമാര്‍ക്ക് കഴിയില്ലല്ലോ ജാസ്മിന്റെ ഉമ്മ പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിമ്പിൾ റോസ്. അടുത്തിടെ ഇരട്ടക്കുട്ടികൾക്ക് താരം ജന്മം നൽകിയിരുന്നു. എന്നാൽ അതിൽ ഒരു…
ബോളിവുഡ് സിനിമ മേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഇഷാ കോപ്പികർ. ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ആദ്യകാലങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടിവന്ന…
മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും വരുന്ന ഒരു പ്രതികരണം…
വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട്…
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. ഇദ്ദേഹം ഇന്ന് ഇദ്ദേഹത്തിൻറെ അമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം…
തമിഴിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ജയം രവി. ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി. ഇവർ രണ്ടുപേരും വിവാഹമോചനം നേടാൻ…