ബിഗ്ബോസിന് അകത്തും പുറത്തും ഇപ്പോൾ വലിയ ചർച്ച ജാസ്മിൻ ഗബ്രി വിഷയം തന്നെയാണ്.ഇതിനിടയിൽ കഴിഞ്ഞ ദിവസം തനിക്ക് ഗബ്രിയെ വലിയ ഇഷ്ടമാണെന്ന് ജാസ്മിന് തുറന്നു പറയുകയും ചെയ്തിരുന്നു.ഇരുവര്‍ക്കുമെതിരെ നില്ക്കുന്ന ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ഫാന്‍സ് കൂടുന്ന സാഹചര്യമാണെന്നാണ് പ്രേക്ഷകര്‍ തന്നെ വിലയിരുത്തുന്നത്. അടുത്തിടെ ഏറ്റവും കൂടുതല്‍ ഇവരെ ടാര്‍ഗറ്റ് ചെയ്ത് ഗെയിം കളിച്ചത് സിബിനാണ്. എന്നാല്‍ ഇത് കുറച്ച് കൂടുന്നുണ്ടെന്നാണ് പലരും പറയുന്നത്. എന്തായാലും ഇതോടെ സിബിനും ഹേറ്റേഴ്സ് കൂടിയിട്ടുണ്ട്.
അതേസമയം ജാസ്മിന്റെ വിവാഹം മറ്റൊരു ആളുമായി നിശ്ചയിച്ച ശേഷമാണ് അവര്‍ ബിഗ് ബോസിലേക്ക് എത്തിയത്. അഫ്സല് എന്നയാളുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായി ജാസ്മിന് ഗബ്രിയോട് പറഞ്ഞിട്ടില്ലെന്നും മറ്റൊരാള്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട് എന്ന് മാത്രമാണ് പറഞ്ഞിരുന്നത് എന്നുമാണ് അടുത്തിടെ പൂജ പറഞ്ഞത്. ഇതും വലിയ ചര്‍ച്ചയായിരുന്നു.എന്ത് തന്നെയായാലും തുടക്കത്തില്‍ ഹേറ്റേഴ്സ് മാത്രമുണ്ടായിരുന്ന ഗബ്രി ജാസ്മിന് കോംബോയ്ക്ക് ഇപ്പോള്‍ സിബിന്റെ ഗെയിം മറിച്ച് പോസിറ്റീവ് ആയ ഒരു പറ്റം ആള്‍ക്കാരെ നല്‍കിയെന്ന് വേണം കരുതാന്‍. ജാസ്മിന് ബിഗ് ബോസ് ഹൗസില്‍ വലിയ രീതിയില്‍ ഒറ്റപ്പെടുന്നുണ്ടെന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്.മറ്റൊന്ന് ബിഗ് ബോസ് കഴിയുമ്പോള്‍ ഗബ്രി പൊടിയും തട്ടി പോകുമെന്നും ജാസ്മിന് ഒറ്റപ്പെടുമെന്നുമാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ജാസ്മിന്റെ കല്യാണം മുടങ്ങി നല്ല ചീത്തപ്പേര് ആയിട്ടുണ്ട്. ജാസ്മിനെ വീട്ടുകാര്‍ പോലും പിന്തുണക്കുന്ന ഒരു അവസ്ഥയിലേക്കല്ല വരുന്നത് എന്നും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പറയുന്നു.