ഇത്തവണ മലയാളം ബിഗ്ബോസിൽ വലിയ രീതിയിൽ ചർച്ച ചെയ്ത വ്യക്തിയാണ് ജാസ്മിൻ ജാഫർ.ജാസ്മിന്റെ ഭാഗത്ത് നിന്ന് വരുന്ന ഓരോ തെറ്റും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ.ചായയുണ്ടാക്കിയപ്പോൾ തുമ്മിയതും അത് പിന്നീട് മറച്ചുവച്ചതും താൻ രണ്ട് ദിവസം കൂടുമ്പോൾ മാത്രമെ കുളിക്കാറുള്ളുവെന്ന് പറഞ്ഞതും എല്ലാം വലിയ രീതിയിൽ മത്സരാർത്ഥികൾക്ക് ഇടയിലും പ്രേക്ഷകർക്കിടയിലും ചർച്ചയായിട്ടുണ്ട്. വ്യക്തി ശുചിത്വം പാലിക്കണമെന്ന് മോഹൻലാൽ ജാസ്മിനോട് എപ്പിസോഡിനിടെ പറയുകയും ചെയ്തിരുന്നു.
ഈ സഹചര്യത്തിലാണ് മറ്റൊരു വീഡിയോ വൈറൽ ആവുന്നത്.ദിവസവും കുളിക്കണമെന്ന് ജാസ്മിനെ രസ്മിൻ ഉപദേശിക്കുന്നതും ജാസ്മിൻ അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. ജാസ്മിനും രസ്മിനും ഗബ്രിയുമാണ് അടുത്ത സുഹൃത്തുക്കൾ. രാത്രിയിൽ ഗാർഡൺ ഏരിയയിൽ സംസാരിച്ച് ഇരിക്കവെയാണ് ഡെയ്ലി കുളിക്കണമെന്ന് ജാസ്മിനോട് രസ്മിൻ പറഞ്ഞത്. അതിന് ജാസ്മിൻ നൽകിയ മറുപടി പറ്റില്ലെന്നായിരുന്നു. അതോർത്ത് ആരും സങ്കടപ്പെടേണ്ടതില്ലെന്നും ജാസ്മിൻ പറയുന്നുണ്ട്.
ജാസ്മിൻ മറുപടി നൽകിയത് ഇങ്ങനെ ആണ്,
‘ഡെയ്ലി കുളിക്കാൻ പറ്റത്തില്ല. ഞാൻ ഒന്നിരാടവേ കുളിക്കത്തൊള്ളു. എനിക്ക് വയ്യ ഡെയ്ലി കുളിക്കാൻ. ഒന്നിരാടം കുളിക്കുക എന്നതാണ് എന്റെ ശീലം. പിന്നെ ഞാൻ എന്തിനാണ് ഡെയ്ലി കുളിക്കുന്നത്. പിന്നെ ഞാൻ അടുത്ത് വന്നിരിക്കുമ്പോൾ നിങ്ങളെ അത് എഫക്ട് ചെയ്തിട്ടുണ്ടോ?. എന്റെ അടുത്ത് നിന്ന് എന്തെങ്കിലും സ്മെൽ വരുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി തോന്നുകയോ… വിയർത്തിട്ട് ഞാൻ നിങ്ങളെ വന്ന് കെട്ടിപിടിക്കുകയോ അങ്ങനെയൊന്നും ചെയ്തിട്ടില്ലല്ലോ.’എന്നാണി താരം ചോദിക്കുന്നത്