Bigboss

കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, പോയി ആ വാഴത്തോട്ടത്തില്‍ ഇരിക്ക്,ജാസ്മിനെ നീ അടുത്ത ആളെ നോക്കെന്ന് അഭിഷേക്

ബിഗ്ബോസിൽ അഭിഷേകും ജാസ്മിനും വലിയ തർക്കത്തില്‍ ഏർപ്പെടുന്നതിന്റെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.ലിവിങ് ഏരിയയില്‍ വെച്ചാണ് അഭിഷേകും ജാസ്മിനും തമ്മില്‍ വഴക്കുണ്ടാകുന്നത്. “എനിക്ക് കംഫർട്ടബിള്‍ ആയിട്ടുള്ള ആളുകളുടെ അടുത്താണ് ഞാന്‍ സംസാരിക്കുന്നത്. ഇവിടെ എല്ലാവരും അങ്ങനെ അല്ല” എന്ന് പറയുന്ന അഭിഷേകിനെയാണ് ആദ്യം തന്നെ പ്രമോയില്‍ കാണാന്‍ സാധിക്കുന്നത്.അഭിഷേകിന്റെ ഈ ഡയലോഗിനോട് പ്രതികരിക്കുന്നത് ജാസ്മിനാണ്. ‘അങ്ങനെയെങ്കില്‍ അഭിഷേക് ബിഗ് ബോസിന്റെ ഈ വാതില്‍ കടന്ന് ഇങ്ങോട്ട് വരാന്‍ പാടില്ലായിരുന്നു.

- Advertisement -

ബാക്കിയുള്ള എല്ലാവരും ഇവിടെ വന്നിരിക്കുന്നത് ഈച്ചയാട്ടി ഇരിക്കാനാണെന്ന് കരുതരുത്’ എന്നായിരുന്നു ജാസ്മിന്റെ മറുപടി.
ഇതോടെ ‘ഗബ്രിയോട് പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നോ’ എന്നായി അഭിഷേക്. തുടർന്ന് മുഖം മാറുന്ന ജാസ്മിനെയാണ് കാണുന്നത്. ബന്ധങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ സംസാരിക്കരുതെന്നും ജാസ്മിന്‍ പറയുന്നു. തുടർന്ന് ഇരുവരും തമ്മില്‍ വലിയ വഴക്കിലേക്ക് പോകുകയാണ്.
‘നിന്നെപ്പോലെ വ്യക്തിത്വമില്ലാത്താ ആളുകളോട് സംസാരിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, പോയി ആ വാഴത്തോട്ടത്തില്‍ ഇരിക്ക്, അമ്പത് ദിവസം കഴിഞ്ഞപ്പോള്‍ ആദ്യത്തെ ആളെ പറത്തി വിട്ടില്ലേ ഇനി അടുത്ത ആളെ വിളിക്ക്’ എന്നെല്ലാം അഭിഷേക് പറയുമ്പോള്‍ ‘എടാ നുണയാ, നുണ പറയരുത്’ എന്നാണ് ജാസ്മിന്‍ തിരിച്ച് പറയുന്നുണ്ട്.ബിഗ് ബോസിലേക്ക് വൈല്‍ഡ് കാർഡായി എത്തിയ അഭിഷേകിന് തുടകത്തില്‍ ചില പാളിച്ചകള്‍ നേരിട്ടെങ്കിലും പിന്നീട് ഗെയിമില്‍ പതിയെ മത്സരിച്ച് മുന്നേറുന്നതാണ് കാണുന്നത്. പ്രേക്ഷകർക്ക് ഇടയിലും വലിയ രീതിയില്‍ സ്വാധീനം ഉണ്ടാക്കാന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലും ഇത് വ്യക്തമാണ്.

 

Anusha

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

10 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

11 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

11 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

13 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

14 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

14 hours ago