സമീപകാലത്ത് ഇറങ്ങിയ തമിഴ് ചിത്രങ്ങളില്‍ വന്‍ വിജയം നേടിയ ചിത്രമാണ് ജയിലര്‍. തലൈവര്‍ രജനികാന്ത് നായകനായി എത്തിയ ചിത്രം വന്‍ വിജയമായിരുന്നു.തീയറ്ററില്‍ വിജയം നേടിയ ചിത്രം ഒടിടിയിലും കുതിപ്പ് തുടരുകയാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
സമീപകാലത്ത് ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളില്‍ വിജയം നേടിയ ചിത്രം കൂടിയായിരുന്നു ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രമായി ചിത്രത്തില്‍ രജനികാന്ത് നിറഞ്ഞാടിയിരുന്നു. എന്നാല്‍ രജനികാന്തിനെ ആയിരുന്നില്ല ജയിലറില്‍ ആദ്യം നായകനായി പരിഗണിച്ചത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ സൂപ്പര്‍ താരം ചിരഞ്ജീവിയെയായിരുന്നു ജയിലറില്‍ നായക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എന്നാല്‍ ചിത്രം സ്വീകരിക്കാന്‍ ചിരഞ്ജീവി തയ്യാറായില്ല. അതിനുള്ള കാരണമാണ് സിനിമ പ്രേമികളുടെ ശ്രദ്ധ നേടുന്നത്.
ജയിലറിലെ പാട്ടുകളിലോ ഡാന്‍സ് രംഗങ്ങളിലോ നായകന് പ്രധാന്യം നല്കുന്ന രീതിയില്‍ ഇല്ലെന്നതാണ് ചിരഞ്ജീവിയെ പിന്മാറാന് പ്രേരിപ്പിച്ച കാരണം.താരത്തിന്റെ പിന്മാറ്റം കേട്ട് അന്തം വിടുകയാണ് സിനിമ പ്രേമികള്‍. എന്തായാലും ചിരഞ്ജീവി വരാത്തത് നന്നായി. തലൈവരുടെ കൊലമാസ് കാണാന്‍ പറ്റിയല്ലോ എന്നാണ് സിനിമ പ്രേമികള്‍ പറയുന്നത്.
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ 650 കോടിയിലധികം നേടാന്‍ ജയ്ലറിന് കഴിഞ്ഞു. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ജയിലര്‍ ഒരുക്കിയത്. രമ്യാ കൃഷ്ണന്, വസന്ത രവി, വിനായകന്, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് ,മോഹന്‍ലാല്‍, ശിവ രാജ്കുമാര്,ജാക്കി ഷ്രോഫ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ജയിലറില്‍ അണിനിരന്നിരുന്നു.