Film News

ജഗതി ശ്രീകുമാർ തിരിച്ചു വരുന്നു, തിരിച്ചുവരുന്നത് ഈ മമ്മൂട്ടി ചിത്രത്തിലൂടെ

മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടന്മാരിൽ ഒരാളാണ് ജഗതി ശ്രീകുമാർ. 1970കൾ മുതൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. ഏകദേശം രണ്ടായിരത്തിന് മുകളിൽ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇത് ഒരു ലോക റെക്കോർഡ് കൂടിയാണ്. എന്നാൽ കഴിഞ്ഞ എട്ടു വർഷമായി അദ്ദേഹം മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. 2012 വർഷത്തിലായിരുന്നു അദ്ദേഹത്തിന് ഒരു അപകടം സംഭവിക്കുന്നത്. കോഴിക്കോട് വെച്ചായിരുന്നു അപകടം. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്ന വഴി ആയിരുന്നു കാർ ഡിവൈഡറിൽ ഇടിച്ചു പരിക്ക് പറ്റുന്നത്. തുടർന്ന് അദ്ദേഹം ചികിത്സയിൽ കഴിയുകയാണ്.

- Advertisement -

ഇപ്പോൾ ഏകദേശം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന അവസ്ഥയിലാണ് താരം ഉള്ളത്. കഴിഞ്ഞ എട്ടുവർഷമായി വീൽചെയറിലാണ് അദ്ദേഹം കഴിയുന്നത്. ഫിസിയോതെറാപ്പി ഇപ്പോൾ മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞവർഷം അദ്ദേഹം രണ്ട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ആയിരിക്കും ജഗതിശ്രീകുമാർ തിരിച്ചു വരുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇത് അഞ്ചാമത്തെ തവണ ആയിരിക്കും ഈ കഥാപാത്രത്തെ ജഗതി ശ്രീകുമാർ തന്നെ അവതരിപ്പിക്കുന്നത്. വിക്രം എന്നായിരിക്കും കഥാപാത്രത്തിന് പേര്. ഇപ്പോൾ തന്നെ സിനിമ ഏതായിരിക്കും എന്നു മലയാളികൾക്ക് മനസ്സിലാക്കിയിട്ട് ഉണ്ടാവും. സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം ഭാഗമാണ് വരാൻ പോകുന്നത്. അതിലായിരിക്കും വിക്രം സിബിഐ എന്ന കഥാപാത്രത്തെ ജഗതിശ്രീകുമാർ അവതരിപ്പിക്കുന്നത് എന്നാണ് സൂചനകൾ. എന്നാൽ പഴയതുപോലെ ഊർജ്ജസ്വലൻ ആയിട്ടുള്ള ജഗതിശ്രീകുമാറിനെ ആയിരിക്കില്ല നമ്മൾ ഈ ചിത്രത്തിൽ കാണുന്നത്. മറിച്ച് വീൽചെയറിലിരുന്ന് അഭിനയിക്കാൻ പറ്റിയ കഥാപാത്രമായിരിക്കും ഇത്.

എസ് എൻ സ്വാമി ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കി കൊണ്ടിരിക്കുകയാണ്. കെ മധു തന്നെയായിരിക്കും സംവിധാനം ചെയ്യുന്നത്. പഴയ സിബിഐ സിനിമകളിൽനിന്നും വളരെ വ്യത്യസ്തമായിരിക്കും ഈ ചിത്രമൊരുക്കുന്നത് എന്ന എസ് എൻ സ്വാമി പറഞ്ഞു. കാരണം മലയാള സിനിമ ഒരുപാട് മാറിപ്പോയി എന്നും അതിനനുസരിച്ച് തിരക്കഥയെ മാറ്റിയെടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം ആണ് എന്നും എസ്എൻ സ്വാമി കൂട്ടിചേർത്തു. ഒരുകാലത്ത് മലയാളത്തിലെ മുൻനിര എഴുത്തുകാരിൽ ഒരാളായിരുന്നു സ്വാമി. എന്നാൽ പിന്നീട് എപ്പോഴോ അദ്ദേഹത്തിന് മാറുന്ന സിനിമ രീതികളോട് പൊരുത്തപ്പെട്ട് പോകാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ഒരു ഗംഭീര തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

1 hour ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

2 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

2 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

2 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago