World

തന്റെ പങ്കാളിയില്‍ നിന്നും വേര്‍പിരിഞ്ഞ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി; കാരണമിത്

റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തന്റെ പങ്കാളി ആന്‍ഡ്രൂ
ജിയാംബ്രൂണോയില്‍ നിന്ന് വേര്‍പിരിഞ്ഞു. മെലോണി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

- Advertisement -

ഞങ്ങളുടെ പാതകള്‍ കുറച്ചുകാലമായി വ്യത്യസ്തമാണ്. അക്കാര്യം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മെലോണി പറഞ്ഞു.10 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്.

മാധ്യമപ്രവര്‍ത്തകനായ ജിയാംബ്രൂണോ ടെലിവിഷനില്‍ നടത്തിയ ലൈംഗിക പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് വേര്‍പിരിഞ്ഞതായി മെലോണി സോഷ്യല്‍മീഡിയ കുറിപ്പിലൂടെ അറിയിച്ചത്.

മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എംഎഫ്ഇ മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ മീഡിയസെറ്റ് സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ പരിപാടിയുടെ അവതാരകനാണ് ജിയാംബ്രൂണോ.

ജിയാംബ്രൂണോ പരിപാടിക്കിടെ വനിതാ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതും ലൈംഗിക പരാമര്‍ശം നടത്തുന്നതും വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു.

തന്റെ അവിഹിത ബന്ധത്തെക്കുറിച്ച് പൊങ്ങച്ചം പറയുന്നതും സഹപ്രവര്‍ത്തകരായ സ്ത്രീകളോട് ഗ്രൂപ്പ് സെക്സില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ടായിരുന്നു.

പിന്നാലെയാണ് വേര്‍പിരിഞ്ഞതായി മെലോണി സോഷ്യല്‍മീഡിയ കുറിപ്പിലൂടെ അറിയിച്ചത്. അതേസമയം കൂട്ടബലാത്സംഗത്തിനിരയായ അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതിന് നേരത്തെയും ഇയാള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

 

Abin Sunny

Recent Posts

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

6 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

7 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

7 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

7 hours ago

ഇതൊക്കെ എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണോ ഷെയർ ചെയ്യുന്നത്? ഫലസ്തീൻ അനുകൂല പോസ്റ്റർ ഷെയർ ചെയ്തപ്പോൾ അതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ, സമൂഹമാധ്യമങ്ങളിൽ ട്രോൾ

കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…

7 hours ago

പെണ്ണുകാണലിന് നിൻ്റെ വീട്ടുകാർ അയച്ചുതന്ന ഫോട്ടോ, ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് – ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടൻ പറഞ്ഞത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…

8 hours ago