തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തൃഷ. തുടക്കം മുതല്‍ നല്ല സിനിമകളുടെ ഭാഗമാകാന്‍ തൃഷിക്ക് സാധിച്ചു. വിജയിക്കൊപ്പം നിരവധി ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു തൃഷ. ഇതെല്ലാം ശ്രദ്ധ നേടിയ സിനിമകള്‍ തന്നെയാണ്. തുടക്കത്തില്‍ വാരിവലിച്ച് സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് നടി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായിരുന്നു പ്രാധാന്യം കൊടുത്തത്.
ഇരുപത് വര്‍ഷമായി തൃഷ തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമായിട്ട്. അതേസമയം സിനിമാ ജീവിതത്തില്‍ പരാജയങ്ങളും നടി നേരിട്ടു. തന്റെ 20 വര്‍ഷത്തെ സിനിമ ജീവിതത്തേക്കുറിച്ച് കുറിച്ച് നടി തൃഷ പറുന്നു.
സത്യം പറഞ്ഞാല്‍ ഇത് ഒട്ടും എളുപ്പമായിരുന്നില്ല. വളരെയധികം അനുഗ്രഹിക്കപ്പെട്ടയാളാണെന്നാണ് ഞാനെന്നാണ് വിശ്വസിക്കുന്നത്. തീര്‍ച്ചയായും കരിയറയില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. പക്ഷേ പ്രേക്ഷകര്‍ എന്നെ വിശ്വസിച്ചു എന്നാണെനിക്ക് തോന്നുന്നത്. എനിക്കത് അവരെ അറിയിക്കുകയും വേണം തൃഷ പറഞ്ഞു.
നന്ദി പറയാനാണെങ്കില്‍ ഒരുപാട് പേരുണ്ട്. എന്റെ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഹെയര്‍ സ്റ്റൈലിസ്റ്റ് അങ്ങനെ എല്ലാവരോടും. ഇതിനേക്കാളുപരിയായി എനിക്കായി ഇപ്പോഴും വേഷങ്ങള്‍ മാറ്റി വയ്ക്കുന്ന സംവിധായകരോടും എനിക്കൊരുപാട് നന്ദിയുണ്ട്. ഗൗതം വാസുദേവ് മേനോന്, മണി സാര്‍ അങ്ങനെയുള്ള ചിലര്‍ ഇപ്പോഴും അവരുടെ സിനിമകളില്‍ എനിക്കൊരു വേഷം നല്‍കുന്നുവെന്നും തൃഷ കൂട്ടിച്ചേര്‍ത്തു.