കൃഷ്ണകുമാറിനെയും താരത്തിൻ്റെ കുടുംബത്തിനെയും മലയാളികൾക്ക് സുപരിചിതമാണ്. മലയാളികളുടെ ഇഷ്ട കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. അഞ്ചു പെണ്ണുങ്ങളും താനും എന്നാണ് കൃഷ്ണകുമാർ തനൻ്റെ കുടുംബത്തെക്കുറിച്ച് സ്ഥിരമായി പറയാറ്. മൂത്തമകളായ അഹാന ഇപ്പോൾ സിനിമയിൽ സജീവമാണ്. ഇഷാനി കൃഷ്ണകുമാറും സിനിമയിൽ ചുവടു വച്ചിരുന്നു. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാന സിനിമയിൽ അരങ്ങേറിയത്.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ലൂക്ക എന്ന ചിത്രം താരത്തിൻ്റെ കരിയർ ബ്രേക്ക് ആയി. അതിന് പിറകെയാണ് രണ്ടാമത്തെ മകളായ ഇഷാനിയും ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. കൃഷ്ണകുമാറിൻ്റെ കുടുംബത്തിൽ എല്ലാവരും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസറാണ് കൃഷ്ണ കുമാറിൻറെ മകളായ ദിയ കൃഷ്ണ. നിരവധി ഫോളോവേഴ്സാണ് ദിയക്കും ഉള്ളത്.
View this post on Instagram
ഇപ്പോൾ ഇഷാനിയുടെ ചില ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത ലുക്കുകളിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇത്. ചിത്രങ്ങളിൽ ഇഷാനിക്ക് വന്ന മാറ്റം കണ്ട് അമ്പരക്കുകയാണ് പ്രേക്ഷകർ. താരം ആളാകെ മാറിപ്പോയല്ലോ എന്നാണ് പലരും ഇപ്പോൾ കമൻറ് ചെയ്യുന്നത്. ആഹാനെയും തന്റെ സഹോദരിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
View this post on Instagram
നിരവധി പേർ ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തുന്നുണ്ട്. കൃത്യമായ വ്യായാമവും ഡയറ്റും പിന്തുടരുന്ന വ്യക്തിയാണ് ഇഷാനി. എന്തായാലും അതുകൊണ്ട് ഗംഭീര മേക്കോവർ തന്നെയാണ് ചെയ്തിരിക്കുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഇതിനകം തന്നെ 70000 ലൈക്കുകൾ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
View this post on Instagram