ശ്രീനഗര്‍: കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ ഷാരൂഖ് ഖാന് ചിത്രം പഠാന് വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ദിനം തന്നെ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടയില്‍ ഇപ്പോഴിത ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് കാശ്മീരിലെ തീയററ്റര് ഉടമകള്‍.
32 വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീരിലെ തീയറ്ററുകള്‍ ഹൗസ് ഫുള്‍ ആയതിനാണ് കാശ്മീരിലെ തീയററ്റര് ഉടമകള്‍ ഷാരൂഖ് ഖാന് നന്ദി പറയുന്നത്. തീയറ്റര്‍ ശൃംഖലയായ ഇനോക്സ് ആണ് ഷാരൂഖിന് നന്ദി അറിയിക്കുന്നത്.
Today, with #Pathaan frenzy gripping the nation, we are grateful to KING KHAN for bringing the treasured #HOUSEFULL sign back to the Kashmir Valley after 32 long years! Thank you #ShahRukhKhan𓀠 @iamsrk @thejohnabraham @deepikapadukone @YRF @PathaanTheFilm #YRF50 pic.twitter.com/bkOvyjMrOh
— INOX Leisure Ltd. (@INOXMovies) January 26, 2023
32 വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീര്‍ താഴ്വരയിലേക്ക് അമൂല്യമായ ഹൗസ് ഫുള്‍ അടയാളം തിരികെ കൊണ്ടുവന്നതിന് കിംഗ് ഖാനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്- എന്നാണ് ഇനോക്സ് ട്വീറ്റ് ചെയ്യുന്നത്.
2022 സെപ്റ്റംബറിലാണ് തീവ്രവാദ ഭീഷണികളും ആക്രമണങ്ങളും കാരണം മുപ്പത് വര്‍ഷത്തോളം അടച്ചിട്ട ശേഷം കശ്മീര്‍ താഴ്വരയിലെ സിനിമാ തിയേറ്ററുകള്‍ തുറന്നത്. ആമിര്‍ ഖാന് അഭിനയിച്ച ലാല്‍ സിംഗ് ഛദ്ദയാണ് ആദ്യം പ്രദര്‍ശിപ്പിച്ച സിനിമ.
#Kashmir has shown extraordinary love to #Pathaan aka #ShahrukhKhan
On first day of the release all shows were housefull at @inoxsrinagar.
Book your tickets NOW! and watch #Pathaan at #inoxsrinagarhttps://t.co/R2pI4oDWy5https://t.co/Qy915zI7cU pic.twitter.com/CdEwlz9G3h
— INOX Srinagar (@InoxSrinagar) January 26, 2023
ഷാരൂഖ് ഖാന് അഭിനയിച്ച് ചിത്രത്തില്‍ നായികയായി എത്തിയത് ദീപിക പദുകോണ്‍ ആയിരുന്നു.സ്പൈ ത്രില്ലറായായി ഒരുങ്ങിയ സിനിമ സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ് ആനന്ദ് ആയിരുന്നു.
ചിത്രത്തിന് എതിരെ ബഹിഷ്കരണ ആഹ്വാനം എത്തിയിരുന്നെങ്കിലും ഇതൊന്നു കാര്യമാക്കാതെ ജനങ്ങള്‍ തീയറ്ററുകളിലേക്ക് ഒഴുകി എത്തുകയായിരുന്നുവെന്നാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ വ്യക്തമാക്കുന്നത്.