സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. തങ്ങളുടെ പ്രിയതാരങ്ങള്‍ ചെറുപ്പത്തില്‍ എങ്ങനെയായിരുന്നു എന്ന് അറിയാനുള്ള ആകാംക്ഷയാണ് സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കാരണം.
ഇന്ത്യന്‍ സിനിമയിലെ പല താരങ്ങളുടെയും കുട്ടിക്കാല ചിത്രങ്ങള്‍ ഇത്തരത്തില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുന്നത് ഒരു മലയാള താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളാണ്.
സിനിമ കുടുംബത്തില്‍ നിന്ന് വന്ന താരത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. ഈ താരമിന്ന് മലയാളത്തിലെ പ്രശസ്ത നടന് കൂടിയാണ്. നായകനായും വില്ലനായും കോമഡി കൈകാര്യം ചെയ്തും മലയാളികള്‍ക്ക് ഇടയില്‍ വലിയൊരു ആരാധക വൃന്ദം തന്നെ ഈ താരം ഉണ്ടാക്കി എടുത്തിട്ടുണ്ട്.
ഈ താരത്തിനെ സഹോദരനും മലയാളത്തിലെ പ്രശസ്ത നടനാണ്. ഇത്രയും സൂചനകള്‍ കൊണ്ട് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. അത് മറ്റാരുമല്ല മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരന്റെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ പോലും സാധിക്കുന്നില്ലല്ലോ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കമന്റായി കുറിക്കുന്നത്. നിരവധി ആരാധകര്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ച് എത്തുന്നുണ്ട്.
അതേസമയം വിവിധ ഭാഷകളിലായി ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് ഇന്ദ്രജിത്ത്. മലയാളത്തിലും തമിഴിലും നിരവധി സിനിമകളാണ് ഇന്ദ്രജിത്തിന്റെതായി റിലീസിന് കാത്തിരിക്കുന്നതും അണിയറയില്‍ ഒരുങ്ങുന്നതും.
തീര്‍പ്പാണ് അവസാനം റിലീസ് ചെയ്ത ചിത്രം. പൃഥിരാജും ചിത്രത്തില്‍ ഇന്ദ്രജിത്തിന് ഒപ്പം എത്തുന്നുണ്ട്.