പ്രശസ്ത നടനായ ഇന്ദ്രജിത്ത് ഇത് പങ്കുവെച്ച അനുഭവ കഥയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ജപ്പാൻ യാത്രയ്ക്കിടയിൽ സംഭവിച്ച അനുഭവമാണ് താരം വിവരിച്ചത്. പ്രശസ്ത വ്യവസായി മുകേഷ് അംബാനിയേ അപ്രതീക്ഷിതമായി കണ്ട അനുഭവമാണ് ഇത്. താരം വിവരിച്ച അനുഭവകഥ ഇങ്ങനെ.
കൊയോട്ട എന്ന ജപ്പാനിലെ സ്ഥലത്ത് പോയതായിരുന്നു താൻ. മറക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്. ഗോൾഡൻ പവലിയൻ എന്ന ഒരു പൂന്തോട്ടം അവിടെയുണ്ട്. അതിനടുത്തുള്ള ടാക്സി സ്റ്റാൻഡിൽ വാഹനം നിർത്തി ആദ്യം താനിറങ്ങി. അതിന് എതിർവശത്തെ ട്രാഫിക് സിഗ്നൽ ആണ്.
പെട്ടെന്ന് നോക്കുമ്പോൾ ഒരാൾ ട്രാഫിക് സിഗ്നൽ ക്രോസ് ചെയ്ത് വരുന്നുണ്ട്. കണ്ടപ്പോൾ എവിടെയോ പരിചയം ഉള്ളതുപോലെ തോന്നി. നോക്കുമ്പോൾ മുകേഷ് അംബാനി ആയിരുന്നു അത്. അടുത്തെത്തിയപ്പോൾ താൻ അദ്ദേഹംതന്നെയാണ് അത് എന്ന് ഉറപ്പിച്ചു. ഞാൻ ഇന്ത്യക്കാരനാണ് എന്ന് അദ്ദേഹത്തിനു മനസ്സിലായി. തന്നെ നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം അടുത്തുവന്നു.
തമ്മിൽ രണ്ടുപേരും ഹായ് പറഞ്ഞു. കുറച്ചു നേരം സംസാരിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. കുടുംബത്തോടൊപ്പമുള്ള യാത്രയിൽ ആയിരുന്നു അദ്ദേഹം അപ്പോൾ. നാട്ടിലായിരുന്നെങ്കിൽ ചിലപ്പോൾ കാണുവാൻ പറ്റില്ലായിരുന്നു. ജപ്പാനിലെ റോഡിൽ സിഗ്നലിൽ വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിക്കാൻ പറ്റി എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.