രാജ്യം ലോക്ക് ഡൗണിലായതോടെ എല്ലാവരും വീട്ടിലാണ്.വായനും സിനിമയും പാട്ടുമൊക്കെയാണ് നേരം പോക്കുകയാണ്.രാജ്യത്തെ സിനിമാ ചിത്രീകരണങ്ങളും റിലീസും ഒക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ്. സിനിമ താരങ്ങൾ എല്ലാം ഇപ്പൊ തിരക്കുകൾ ഒന്നും ഇല്ലാതെ വീട്ടിൽത്തന്നെ ഇരിക്കുന്നത് കൊണ്ട് പലരും പല രീതിയിലാണ് സമയം ചിലവഴിക്കുന്നത്. പലതും ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായി പൊക്കോണ്ടിരിക്കുകയാണ്..
ഇപ്പോഴിതാ ജയസൂര്യ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ക്ലാസ്മേറ്റ്സ് എന്ന അടിക്കുറിപ്പ് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യ,നരേയ്ന്,ഇന്ദ്രജിത്ത്,പൃഥ്വിരാജ് എന്നിവര്‍ വീഡിയോ കോള്‍ ചെയ്യുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/indrajith.sukumaran.1/posts/10158351018554388
നരേനും ഇന്ദ്രജിത്തും ഈ വിഡിയോ കോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ഷൂട്ടിംഗുകള്ക്കെല്ലാം തടസമായതിനാല്‍ വീട്ടില്‍ തന്നെയാണ് നരേനും ഇന്ദ്രജിത്തും ജയസൂര്യുയും. ജോര്‍ദാനിലെ മരുഭൂമിയില്‍ പ്രത്യേക അനുമതി വാങ്ങിയാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഫെബ്രുവരി അവസാനം ആടുജീവിതത്തിനായുള്ള മേക്ക്ഓവറിന്റെ അവസാന ഘട്ടത്തിനും ഷൂട്ടിംഗിനു മുന്‍പുള്ള തയാറെടുപ്പിനുമായി ഇന്ത്യ വിട്ട പൃഥ്വിയുടെ മുഖം അതിനു ശേഷം ആദ്യമായാണ് വെളിയില്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്.