നടനില്‍ നിന്ന് സംവിധായകനിലേക്കും പിന്നീട് നിര്‍മ്മാതാവിലേക്കും എത്തിയ താരമാണ് പൃഥ്വിരാജ്. പൃഥ്വിയെപ്പോലെ തന്നെ ഭാര്യ സുപ്രിയയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ഇതുവരെ സിനിമയില്‍ ഒന്നും എത്തിയില്ലെങ്കിലും ചിത്രത്തിന്റെ പിന്നണിയില്‍ സുപ്രിയ സജീവമായി തന്നെ ഉണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സുപ്രിയ തന്നെ.
തനിക്ക് ചെക്ക് ഒപ്പിടേണ്ട ജോലി മാത്രമേയുള്ളൂ എന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയ ഇടയ്ക്കിടെ ഓരോ പോസ്റ്റ് പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ ഇതാ ഒരു പഴയ ഓര്‍മ്മ ആണ് താരം പങ്കിട്ടത്.
2008 ല്‍ തിരുവനന്തപുരത്തെ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിനിടയിലെ ചിത്രങ്ങളാണ് സുപ്രിയ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. പൃഥ്വിക്കും മല്ലികയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് അവര്‍ പങ്കുവെച്ചത്. അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നുവെന്ന ഹാഷ് ടാഗോടെയായാണ് സുപ്രിയ ചിത്രങ്ങള്‍ പങ്കിട്ടത്. ചോക്ലേറ്റ് സിനിമയുടെ സമയത്തായിരുന്നോ, അതേ പോലെയിരിക്കുന്ന പൃഥ്വിരാജിനെ കാണാനെന്നായിരുന്നു കമന്റുകള്‍.
അമ്മായിമ്മ മല്ലികക്കൊപ്പമുള്ള ഫോട്ടോയും സുപ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കുടുംബം സിനിമയുടെ പിന്നണിയിലും മുന്നണിയിലും സജീവമാണ്. പൃഥ്വിരാജിന്റെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.