Film News

നടി ഇല്യാനയുടെ ഗര്‍ഭത്തിന് ഉത്തരവാദി അയാളാണ്; കണ്ടെത്തലുമായി ബയില്‍വാന്‍ രംഗനാഥന്‍

സൗത്ത് ഇന്ത്യയിലും ബോളിവുഡിലും ഏറേ ആരാധകരുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. വിവാഹം കഴിക്കാത്ത താരം ഗര്‍ഭിണിയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം താരം ആരാധകരെ അറിയിച്ചത്.

- Advertisement -

ഇത് വലിയ വിമര്‍ശനമാണ് താരത്തിന് നേടി കൊടുക്കുന്നത്. ഇതൊന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നത് അല്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ നിരവധി പേര്‍ താരത്തിന് ആശംസകളും നേര്‍ന്നിരുന്നു.

താരം ഗര്‍ഭിണിയാണെന്ന് അറിയിച്ചതോടെ ആരാണ് നടിയുടെ കുഞ്ഞിന്റെ അച്ഛന്‍ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നിരവധി പേര്‍ ഈ ചോദ്യം ഉന്നയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

പലരുടെയും പേരുകള്‍ ഇല്യാനയുടെ കുഞ്ഞിന്റെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് കേട്ടിരുന്നു. ഇപ്പോഴിത ഇല്യാനയുടെ ഗര്‍ഭത്തിന് ഉത്തരവാദിയെ കണ്ടെത്തി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാദ പ്രസ്താവനകള്‍ നടത്തുന്ന തമിഴ് നടനും സിനിമാനിരൂപകനുമായ ബയില്‍വാന്‍ രംഗനാഥന്‍.

പ്രശസ്ത ലണ്ടന്‍ മോഡലും നടി കത്രീന കൈഫിന്റെ സഹോദരനുമായ സെബാസ്റ്റ്യന്‍ ലോറന്റ് മൈക്കാണ് ഇല്യാനയുടെ കാമുകനെന്ന തരത്തിലാണ് ബയില്‍വാന്‍ രംഗനാഥന്‍ സംസാരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇല്യാനയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിയെ കുറിച്ച് ബയില്‍വാന്‍ പറഞ്ഞത്.

ഒരു കാലത്ത് ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണുമായി ഇല്യാന പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ 2019ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ശേഷം കത്രീന കൈഫിന്റെ സഹോദരന്‍ സെബാസ്റ്റ്യനുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകള്‍ക്ക് ഇടയിലാണ് ബയില്‍വാന്റെ പരാമര്‍ശം.

അതേസമയം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയാണ് ഇല്യാന.2006ല്‍ തെലുങ്ക് ഭാഷാ ചിത്രമായ ദേവദാസിലൂടെയാണ് ഇല്യാന ഡിക്രൂസ് ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്.

നിരവധി ഹിറ്റുകള്‍ തെലുങ്കിലും തമിഴിലും സമ്മാനിച്ചു.2012ല്‍ അനുരാഗ് ബസുവിന്റെ ബര്‍ഫിയിലൂടെയാണ് ഇല്യാന ഡിക്രൂസ് ബോളിവുഡില്‍ എത്തുന്നത്. മെയിന്‍ തേരാ ഹീറോ, റുസ്തം, റെയ്ഡ് തുടങ്ങിയ വിജയ ചിത്രങ്ങളിലും അഭിനയിച്ചു.

മുപ്പത്തിയാറുകാരിയായ ഇല്യാന ദി ബിഗ് ബുള്‍ എന്ന സിനിമയിലാണ് ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത്.അതേസമയം വൈകാതെ തന്നെ ഇല്യാനയ്ക്ക് കുഞ്ഞ് പിറക്കും. ഗര്‍ഭകാല വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

Abin Sunny

Recent Posts

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

39 mins ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

58 mins ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

3 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

5 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

6 hours ago