മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് വേദിക. ഹിറ്റ് സീരിയല്‍ കുടുംബവിളക്കിലാണ് വില്ലത്തിയായി വേദിക എത്തുന്നത്. നടി ശരണ്യ ആനന്ദ് ആണ് ഈ കഥാപാത്രമായി അഭിനയിക്കുന്നത്. കുശുമ്പും അസൂയയും ഒക്കെ ആയിട്ടാണ് സീരിയലില്‍ എത്തുന്നതെങ്കിലും, റിയല്‍ ലൈഫില്‍ ഒരു പച്ച പാവമാണ് ശരണ്യ. പലപ്പോഴും ഇത് പ്രേക്ഷകര്‍ക്ക് തന്നെ മനസ്സിലായതാണ്.
കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സ് റിയാലിറ്റി ഷോയില്‍ വെച്ച് തന്റെ ഭര്‍ത്താവ് മനീഷിനെയും ശരണ്യ പരിചയപ്പെടുത്തിയിരുന്നു. ഇത് ആദ്യമായാണ് ശരണ്യയുടെ ഭര്‍ത്താവ് റിയാലിറ്റിഷോയിലൂടെ എത്തുന്നത്. ഇതിന് പിന്നാലെ അമൃത ടിവിയില്‍ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിലും ഇരുവരും എത്തിയിരുന്നു. ഇവിടെ വെച്ച് ശരണ്യയെ കുറിച്ച് ഭര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
താന്‍ പെണ്ണ് കാണാന്‍ പോയതില്‍ നാലാമത്തെ പെണ്‍കുട്ടിയാണ് ശരണ്യയെന്ന് മനീഷ് പറയുന്നു. കെട്ടാന്‍ പോവുന്ന ആള്‍ക്ക് പൊക്കം വേണം , തനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റണം എന്നതുമായിരുന്നു തന്റെ കണ്ടീഷന്‍. ശരണ്യയ്ക്ക് പൊക്കമുണ്ട്, ഗുജറാത്തില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് ഹിന്ദിയും അറിയാം. അതുകൊണ്ട് ഞങ്ങള്‍ക്ക് പെട്ടന്ന് കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിച്ചുവെന്നും മനീഷ് പറയുന്നു. കല്യാണം തീരുമാനിച്ച ശേഷം മൂന്ന് മാസം ഞങ്ങള്‍ ഫോണിലൂടെ അടുത്തു. അതിന് ശേഷമാണ് വിവാഹിതരായത്.
ശരണ്യ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ആണെന്നും ഭര്‍ത്താവ് പറയുന്നു. സീരിയലില്‍ കാണുന്നത് പോലെ അല്ല. ശരിയ്ക്കും നല്ല സ്നേഹമാണ്. നന്നായി ഭക്ഷണം ഉണ്ടാക്കും. പതിനഞ്ച് ദിവസം ഷൂട്ടിന് പോയി തിരിച്ച് വീട്ടില്‍ വരുന്ന തനിയ്ക്ക് എന്നും മനീഷേട്ടന് എന്തെങ്കിലും സര്‍പ്രൈസ് നല്‍കാറുണ്ട് എന്ന് ശരണ്യ പറയുന്നു. അതേസമയം ബിസിനസ്സ് മാനും മോഡലുമൊക്കെയാണ് മനീഷ് .