Film News

അമിതാഭ് ബച്ചനോട് ആരാധന; അമേരിക്കയിലെ വീട്ടില്‍ ബച്ചന്റെ പ്രതിമ സ്ഥാപിച്ച് കുടുംബം; ചെലവഴിച്ചത് 60 ലക്ഷം രൂപ

ബോളിവുഡ് താരം അമിതാഭ് ബച്ചനോടുള്ള ആരാധനമൂത്ത് വീട്ടില്‍ പ്രതിമ സ്ഥാപിച്ച് ഇന്തോ-അമേരിക്കന്‍ കുടുംബം. അമേരിക്കയിലെ ന്യൂജേഴ്‌സിലാണ് കുടുംബം പ്രതിമ സ്ഥാപിച്ചത്. ന്യൂജേഴ്‌സിയിലെ എഡിസണ്‍ സിറ്റിയിലുള്ള റിങ്കു-ഗോപി സേത്ത് ദമ്പതികളുടെ വീട്ടിലാണ് ബോളിവുഡ് സൂപ്പര്‍താരം ബിഗ്ബിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്.

- Advertisement -

600 ഓളം ബിഗ് ബി ആരാധകര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്. ശേഷം പടക്കം പൊട്ടിക്കലും പാട്ടും നൃത്തവുമെല്ലാം അരങ്ങേറി. വലിയ ചില്ലുകൂട്ടിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ബിഗ് ബി തനിക്കും ഭാര്യക്കും ദൈവത്തിന് തുല്യമാണെന്ന് ഇന്റര്‍നെറ്റ് സുരക്ഷാ എഞ്ചിനീയറായ ഗോപി സേത്ത് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ബിഗ്ബിയും സിനിമാഭിനയം പോലെത്തന്നെ അദ്ദേഹം വ്യക്തിത്വവും തന്നെ ആകര്‍ഷിച്ചതായി ഗോപി സേത് പറയുന്നു.

മറ്റ് താരങ്ങളെ പോലെയല്ല അദ്ദേഹം. ആരാധകരുമായി അദ്ദേഹം ഇടപെടുന്നതും ആശയവിനിമം നടത്തുന്നതുമെല്ലാം തന്നെ ആകര്‍ഷിച്ചു. അതുകൊണ്ട് കൂടിയാണ് വീടിന് മുന്നില്‍ ബിഗ്ബിയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും കുടുംബം പറയുന്നു. ഏകദേശം 60 ലക്ഷം രൂപയാണ് പ്രതിമ സ്ഥാപിക്കാന്‍ കുടുംബം ചെലവഴിച്ചത്.

Rathi VK

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

1 hour ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

2 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

3 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

3 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

4 hours ago