Social Media

ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ വീണ്ടും പ്രണയത്തില്‍; ആള്‍ ആരാണെന്ന് അറിയുമോ

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സുസന്നൈ ഖാന്‍ വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത്. നടന്‍ അലി ഗോണിയുടെ സഹോദരന്‍ അര്‍സ്ലന്‍ ഗോണിയുമായി സുസന്നൈ അടുപ്പത്തിലാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്. തങ്ങള്‍ തമ്മില്‍ അടുത്ത പരിചയമുണ്ടെന്ന് സുസന്നൈ പറഞ്ഞിരുന്നു. ഇവരുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ആരും വ്യക്തത വരുത്തിയില്ല.

- Advertisement -

”അതേ, അര്‍സ്ലനെ കഴിഞ്ഞ ആറ് മാസമായി തനിക്ക് അറിയാം. ഇരുവരുടെയും കോമണായിട്ടുള്ള സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നുമാണ് പരിചയത്തിലാവുന്നത്. എന്നാല്‍ അടുത്തിടെ ഇരുവരും കൂടുതല്‍ അടുപ്പത്തിലാവുകയായിരുന്നു. ഇരുവരുടെയും പെരുമാറ്റങ്ങളില്‍ നിന്നും കേവലം സൗഹൃദം മാത്രമല്ലെന്ന് വ്യക്തമാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ”

ഹൃത്വിക് റോഷനും സുസന്നൈയും തമ്മില്‍ നീണ്ടകാലത്തെ പ്രണയം ആയിരുന്നു. ശേഷമാണ് ഇവര്‍ വിവാഹത്തിലേക്ക് കടന്നത്. ഇന്നും ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ഇവരുടെ വേര്‍പിരിയല്‍. നീണ്ട ദാമ്പത്യ ജീവിതം 2014 ല്‍ ആണ് ഇരുവരും അവസാനിപ്പിച്ചത്. എങ്കിലും പരസ്പരം സഹകരണവും വിശ്വാസവും ഇവര്‍ക്കിടെ ഉണ്ടെന്ന് പിന്നീട് നടന്ന അഭിമുഖങ്ങളില്‍ നിന്നും വ്യക്തമാണ്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ നല്‍കിയിട്ടുള്ളത് സുസന്നൈ ആണെന്ന് വിവാഹമോചനത്തിന് ശേഷവും ഹൃത്വിക് പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇവര്‍ ഒന്നിച്ചുള്ള ചിത്രം തരംഗമാവാറുണ്ട്.

Anusha

Recent Posts

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

14 mins ago

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

24 mins ago

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

4 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

4 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

5 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

6 hours ago