ഹൃദയം എന്ന ചിത്രം ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് തുടരുകയാണ്. ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. ഏതാണ്ട് അഞ്ചു വർഷത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ്. പ്രണവ് മോഹൻലാൽ ആണ് ഈ ചിത്രത്തിൽ നായകൻ. ദർശന രാജേന്ദ്രൻ കല്യാണി പ്രിയദർശൻ എന്നിവരാണ് ഇതിൽ നായികമാർ. ഏതാണ്ട് പതിനഞ്ചോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഉണക്കമുന്തിരി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ്റെ പത്നി ദിവ്യയാണ്.
ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽവഹാബ് ആണ്. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു. നിരവധി ഗാനങ്ങൾ ഉള്ള ചിത്രം ആയിരുന്നിട്ടു പോലും ഒരു ഗാനം പോലും ബോറടിപ്പിച്ചില്ല എന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. അത്ര വിദഗ്ധമായിട്ടാണ് ഹിഷാം ഇതിന് സംഗീതം നൽകിയിരിക്കുന്നത്. എന്തായാലും പുറത്തുവരുന്ന വാർത്ത തെലുങ്കിൽ നിന്നും ആണ്.
ഇഷാൻ തെലുങ്കിൽ ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് എന്നാണ് സൂചന. ശിവ നിർവാണ എന്ന സംവിധായകൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ആണ് ഇത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു പുതിയ റൊമാൻറിക് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഇദ്ദേഹം. വിജയ് ദേവരകൊണ്ട ആണ് ചിത്രത്തിൽ നായകനായി എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട് സാമന്ത ആള് ചിത്രത്തിൽ മറ്റൊരു കേന്ദ്രകഥാപാത്രം ചെയ്യുന്നത്.
മണിരത്നം സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം റോജയുടെ മറ്റൊരു പതിപ്പ് ആയിരിക്കും ചിത്രം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സംവിധായകൻ മുൻപ് ഗോപീസുന്ദറും ആയി പലചിത്രങ്ങളും ചെയ്തിട്ടുണ്ട്. എന്തായാലും മലയാളികൾ ആഹ്ലാദത്തിലാണ്. ചിത്രത്തിൻറെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് സൂചന.