മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. ഇന്ന് അഭിനയത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ താരം. 2005 ല്‍ ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു മലയാളത്തിലേക്കുള്ള ഹണിയുടെ വരവ്. പിന്നാലെ തമിഴ് ,തെലുങ്ക് ,കന്നഡ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഹണിറോസിന് സാധിച്ചു. ഇന്നും അഭിനയത്തില്‍ സജീവമാണ് ഹണി.
പലപ്പോഴും വസ്ത്രധാരണയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട് ഹണി റോസ്. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കാറില്ല നടി. ഇപ്പോള്‍ തന്റെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഹണി റോസ് പറയുന്നത് .
വസ്ത്രങ്ങളെക്കുറിച്ച് ഒരുപാട് കമന്റുകള്‍ കിട്ടാറുണ്ട്. വസ്ത്രം എന്നാല്‍ എനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ആയത് ധരിക്കുക എന്നതാണ്. പിന്നെ സിനിമയിലുള്ളതിനേക്കാള്‍ ക്രിയേറ്റീവ് ഫ്രീഡം ഉണ്ട്. സിനിമയിലാകുമ്പോള്‍ കഥാപാത്രത്തിന് ചേരുന്നതാണല്ലോ ഇടാന്‍ പറ്റുക. ആ അതിര്‍വരമ്പില്ല. ഞാന്‍ ചെല്ലുന്നിടത്തെ ആളുകള്‍ക്കോ അവിടെ കാണാന്‍ വരുന്നവര്‍ക്കോ പ്രശ്നമില്ല. എനിക്ക് കംഫര്‍ട്ടബിളായത് ധരിക്കുക എന്നതാണ് കാര്യമെന്നും താരം പറയുന്നുണ്ട്.
ബോഡി ഷെയ്മിംഗ് ഭയങ്കര നിര്‍ഭാഗ്യമാണ്. ഞാന്‍ മാത്രം നേരിടുന്നതല്ല. എല്ലാവരും നേരിടുന്നുണ്ട്. വണ്ണം കൂടിയാലും കുറഞ്ഞാലുമുണ്ട്. ഏതെങ്കിലും ശരീരഭാഗം വച്ച് അപമാനിക്കുക എന്നതൊക്കെ പതിവായി മാറി. ആ പ്രവണത സമൂഹത്തില്‍ നിന്നും മാറണമെന്നാണ് എനിക്ക് തോന്നുന്നതെന്നും ഹണി റോസ് പറയുന്നു.
അതേസമയം തുടരെത്തുടരെ ഉദ്ഘാടനത്തിന് പോയതിന് പിന്നാലെ ട്രോളുകളും ഹണി റോസിന് നേരെ വന്നിരുന്നു. എന്നാല്‍ പോസിറ്റീവ് ആയിട്ട് ആണ് ആ ട്രോളുകളെ താന്‍ കാണുന്നത് എന്നായിരുന്നു ഈ അടുത്ത് അഭിമുഖത്തില്‍ താരം പറഞ്ഞത്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങളില്‍ പങ്കെടുത്ത നടിയായിരിക്കും ഹണി റോസ്.