Film News

ലിപ് ലോക്ക് രംഗങ്ങൾ ചെയ്യാൻ മടിയില്ല, പക്ഷേ അന്ന് ഒരിക്കൽ അവർ എന്നെ ചതിച്ചു, അവരുടെ ഉദ്ദേശം മറ്റൊന്നായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത് – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹണി റോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആണ് ഹണിറോസ് സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി താരം പ്രത്യക്ഷപ്പെട്ടു. അവസാനമായി മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബിഗ് ബ്രദർ എന്ന ചിത്രത്തിലായിരുന്നു താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്.

- Advertisement -

ഏതുതരം വേഷവും ചെയ്യാൻ മടിയില്ലാത്ത നടിയാണ് ഹണി റോസ്. സാധാരണ നാടൻ വേഷങ്ങൾ മുതൽ ബോൾഡ് ആയിട്ടുള്ള വേഷങ്ങൾ വരെ താരം ചെയ്യും. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി താരം അഭിനയിച്ചിട്ടുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഒരു സിനിമയിൽ നിന്നും ഉണ്ടായ ദുരന്തത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

വൺ ബൈ റ്റു എന്ന സിനിമയെക്കുറിച്ച് ആണ് താരം വെളിപ്പെടുത്തുന്നത്. ഈ സിനിമയിൽ ഒരു ലിപ് ലോക്ക് രംഗമുണ്ടായിരുന്നു. ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് താൻ ഒന്നുകൂടി ആലോചിക്കാറുണ്ട് എന്നാണ് ഹണിറോസ് പറയുന്നത്. എന്നാൽ ഇങ്ങനെ ഒരു രംഗത്തെക്കുറിച്ച് അവർ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല. സിനിമയിലെ ഈ കഥാപാത്രം ഒരുപാട് സ്നേഹിച്ച ഒരു വ്യക്തി മരിച്ചു പോകുന്നു. എന്നാൽ പെട്ടെന്ന് അയാൾ തൻ്റെ കഥാപാത്രത്തിൻറെ മുന്നിൽ വന്നുനിൽക്കുന്നതാണ് രംഗം.

ആ രംഗത്തിൽ അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രശ്നമൊന്നും എനിക്ക് ആദ്യം തോന്നിയിരുന്നില്ല. കാരണം സിനിമയുടെ കഥ അതർഹിക്കുന്ന ഒരു രംഗം തന്നെയായിരുന്നു. പക്ഷേ ഈ സീൻ അവർ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. സിനിമ മാർക്കറ്റ് ചെയ്യുവാൻ വേണ്ടി ആയിരുന്നു ഈ രംഗം അവർ ഉപയോഗിച്ചത്. അത് എനിക്ക് വലിയ രീതിയിൽ വിഷമമുണ്ടാക്കി. നമ്മൾ നല്ല ഒരു ഉദ്ദേശത്തോടുകൂടി ചെയ്തിട്ട് പോലും അത് മോശമായി അവർ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ഇനി അങ്ങനെ ഒരു സീൻ വരുകയാണെങ്കിൽ 10 തവണയെങ്കിലും മിനിമം ആലോചിക്കും – ഹണി റോസ് പറയുന്നു.

Athul

Recent Posts

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

18 mins ago

അശ്വന്ത് കൊക്ക് വീണ്ടും വിവാദത്തിൽ, റിവ്യൂവർക്കെതിരെ പരാതി നൽകി നിർമാതാവ് സിയാദ് കോക്കർ

മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…

38 mins ago

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

57 mins ago

മമ്മൂട്ടി – പ്രിത്വിരാജ് ചിത്രം, കഥ രണ്ടുപേരും കേട്ടു, ഇഷ്ടപ്പെട്ടു, പക്ഷേ നടക്കാൻ സാധ്യത കുറവ് – കാരണമായി പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…

1 hour ago

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

2 hours ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

3 hours ago